AmericaKeralaLatest NewsNewsObituary

വാകത്താനം പുത്തൻപുരയ്ക്കൽ ശോശാമ്മ വർഗീസ് (കുഞ്ഞുമോൾ – 88) അന്തരിച്ചു

വാകത്താനം: വാകത്താനം എണ്ണശേരിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ ജോർജ് സാറിന്റെ (പി. വി. വർഗീസ്) ഭാര്യ ശോശാമ്മ വർഗീസ് (കുഞ്ഞുമോൾ – 88) അന്തരിച്ചു. ദീർഘകാലം ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്ത ശേഷം വിരമിച്ച് വാകത്താനത്തുള്ള വീടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മക്കൾ: ഷാജൻ ജോർജ് (യുഎസ്), ബീന മാത്യു (യുഎസ്). മരുമക്കൾ: ഷൈനി ജോർജ് (യുഎസ്), സാജൻ മാത്യു (യുഎസ്).

ഭൗതികശരീരം ജൂലൈ 24 വ്യാഴാഴ്ച രാവിലെ 7 മണിക്ക് പാമ്പാടി ആലാംപള്ളിയിലുള്ള ഭവനത്തിലെത്തിക്കും. വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11 മണിക്ക് വാകത്താനം വലിയ പള്ളിയിൽ സംസ്‌കാരം നടക്കും. സംസ്‌കാരശുശ്രൂഷകൾ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

Show More

Related Articles

Back to top button