AmericaKeralaLatest NewsNewsObituary
ഹൂസ്റ്റണിൽ പി.എ. മാത്യു അന്തരിച്ചു

ഹൂസ്റ്റൺ: റാന്നി അങ്ങാടിപ്പ്ലാവിലെ പ്ലാമ്മൂട്ടിൽ വീട്ടിൽ പി.എ. മാത്യു (പാപ്പച്ചൻ, 76) ഹൂസ്റ്റണിൽ അന്തരിച്ചു. ഏറെക്കാലം ദുബായിലെ ഡിഎൻഎടിഎയിൽ ജോലി ചെയ്തിരുന്നു.
ഭാര്യ റെയ്‌ച്ചൽ മാത്യു റാന്നിയിലെ കലമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ടെനി (ദുബായ്), റ്റിജു (ഓസ്ട്രേലിയ). മരുമക്കൾ: ജേക്കബ് (ദുബായ്), മെറിൻ (ഓസ്ട്രേലിയ). ഹൂസ്റ്റൺ റാന്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഏബ്രഹാം ജോസഫ് (ജോസ്) സഹോദരനാണ്.
മൃതശരീരം ജൂലൈ 31-ന് രാവിലെ 8 മണിക്ക് കുടുംബവീട്ടിലെത്തിക്കും. സംസ്‌കാര ശുശ്രൂഷകൾ അന്നേദിവസം ഉച്ചയ്ക്ക് 1 മണിക്ക് അങ്ങാടി ക്രിസ്‌തോസ് മാർത്തോമ്മാ ദേവാലയത്തിൽ നടക്കും. തുടർന്ന് ക്രിസ്‌തോസ് സെമിത്തേരിയിൽ സംസ്‌കരിക്കും.




