ഇന്ത്യൻ അമേരിക്കൻ പ്രവാസി സമൂഹത്തിന്‍റെ പിന്തുണയ്ക്കു ആദരം: കേരള ടൈംസ് പത്രത്തിന്റെ പതിപ്പ് സൂപ്പർവൈസർ ജോർജ് ഹോഹ്മാന് കൈമാറി

ന്യൂയോർക്ക് : ന്യൂയോർക്കിലെ ഇന്ത്യൻ അമേരിക്കൻ പ്രവാസി സമൂഹത്തിന് നൽകിയ ദീർഘകാല സഹകരണത്തിനും ഹൃദയപൂർവ്വമായ പിന്തുണയ്ക്കുമായി കേരള ടൈംസ് പത്രത്തിന്റെ പ്രതിനിധികൾ സൂപ്പർവൈസർ ജോർജ് ഹോഹ്മാനെ ആദരിച്ചു.
ചടങ്ങിൽ കേരള ടൈംസ് മാനേജിങ് ഡയറക്ടറും മുൻ ഫോകാന പ്രസിഡന്റുമായ പോൾ കറുകപ്പിള്ളിൽ, പത്രത്തിന്റെ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ജോർജ് ഹോഹ്മാനെ കൈമാറി. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ വളർച്ചയ്ക്കും, സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ മുന്നേറ്റങ്ങൾക്കും അദ്ദേഹം നൽകിയ വിലപ്പെട്ട പിന്തുണയെ പ്രതിഫലിപ്പിച്ചുകൊണ്ടായിരുന്നു ഈ ആദരം.
പത്രപ്രതിനിധികൾ ഹോഹ്മാന്റെ സഹകരണ മനോഭാവം പ്രവാസി സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടി. മറുപടിയായി, ഇന്ത്യൻ അമേരിക്കൻ സമൂഹവുമായി നിലനിൽക്കുന്ന സൗഹൃദവും സഹകരണവും ഭാവിയിലും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജോർജ് ഹോഹ്മാൻ ചടങ്ങിൽ ഉറപ്പു നൽകി.




