AmericaKeralaLatest NewsNewsObituary

ഫിലഡൽഫിയയിൽ അനിൽ ജോർജ് പണിക്കർ (48) അന്തരിച്ചു

ഫിലഡൽഫിയ : 48 കാരനായ അനിൽ ജോർജ് പണിക്കർ നിര്യാതനായി. വേൾഡ് മലയാളി കൗൺസിൽ പ്രോഗ്രാം കോഓർഡിനേറ്ററും നൂപുര ഫിലഡൽഫിയ ഡാൻസ് അക്കാദമിയുടെ ഡയറക്ടറുമായ അജി പണിക്കറുടെ സഹോദരനാണ്.

ഭാര്യ: സ്മിത തോമസ് (കരുനാഗപ്പള്ളി അയണിമൂട്ടിൽ കുടുംബാംഗം). മക്കൾ: ആൻജെലാ പണിക്കർ, ഏബെൽ പണിക്കർ. സഹോദരങ്ങൾ: അജി പണിക്കർ, ആന്റോ പണിക്കർ.

അനിൽ ജോർജ് പണിക്കറുടെ നിര്യാണത്തിൽ ഫിലഡൽഫിയ പ്രൊവിൻസ് അംഗങ്ങളും കുടുംബാംഗങ്ങളും ആഴമായ അനുശോചനം രേഖപ്പെടുത്തി.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 10ന് നടക്കും. പൊതുദർശനം രാവിലെ 9 മുതൽ 11 വരെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് (1009, Unruh Ave, Philadelphia-19111)ൽ. തുടർന്ന് 11 മുതൽ 12 വരെ സംസ്കാര ശുശ്രൂഷകൾ നടക്കും. ഉച്ചക്ക് 12:30 ന് ലോൺ വ്യൂ സെമിത്തേരി (500 Huntington Pike, Rockledge, PA-19046)യിൽ സംസ്കാരം നടക്കും.

Show More

Related Articles

Back to top button