ചുമതലയേറ്റതിന് പിന്നാലെ വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണു സ്വീഡന്‍റെ ആരോഗ്യമന്ത്രി.

സ്റ്റോക്ക്‌ഹോം ∙ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡന്‍റെ ആരോഗ്യ മന്ത്രി എലിസബത്ത് ലാന്‍ കുഴഞ്ഞുവീണു. ചൊവ്വാഴ്ച നടന്ന പരിപാടിയിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിനിടെ, 48 കാരിയായ മന്ത്രി അപ്രതീക്ഷിതമായി ബോധംകെട്ട് നിലത്തേക്ക് വീണു.
സംഭവസമയത്ത് സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്‌റ്റെര്‍സണ്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി നേതാവ് എബ്ബ ബുഷ് എന്നിവര്‍ അവരോടൊപ്പമുണ്ടായിരുന്നു. സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
രക്തത്തിലെ പഞ്ചസാരയുടെ നില താഴ്ന്നതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. പ്രഥമ ശുശ്രൂഷ നല്‍കിയതിനെ തുടര്‍ന്ന് കുറച്ച് സമയത്തിനകം ലാന്‍ തിരികെ എത്തിയിരുന്നു. തനിക്ക് സംഭവിച്ചതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പിന്നീട് അവര്‍ വിശദീകരിച്ചു.
അക്കൊ അന്‍കാബെര്‍ഗ് ജൊഹാന്‍സണ്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് എലിസബത്ത് ലാന്‍ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റത്.




