തിരുവനന്തപുരം ∙ പാർട്ടി സസ്‌പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിനെ അനുഗമിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നൽകാൻ സംഘടനയിലെ ഒരു വിഭാഗം തയ്യാറെടുക്കുന്നു.
നേമം ഷജീർ ഇന്നലെ നിയമസഭയിൽ രാഹുലിനൊപ്പമെത്തിയതോടെ പാർട്ടി നിർദേശം ലംഘിച്ചതായാണ് വിമർശനം. ഇതോടെ പാർട്ടിക്ക് തെറ്റായ സന്ദേശം നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഷജീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് പരാതി സമർപ്പിക്കാനിരിക്കുന്നത്.














































