AmericaCommunityKeralaLatest NewsNews

ന്യൂജേഴ്‌സിയില്‍ സെന്റ് ജോണ്‍സ് തിയോളജിക്കല്‍ സെമിനാരിയുടെ ഉദ്ഘാടനം പാത്രിയര്‍ക്കീസ് ബാവ നിര്‍വഹിച്ചു

ന്യൂജേഴ്‌സി : സുറിയാനി സഭയുടെ പരമാധ്യക്ഷനും പരിശുദ്ധ പാത്രിയര്‍ക്കീസുമായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ 2025 സെപ്തംബര്‍ 16-ന് പരാമസിലുള്ള മോര്‍ അഫ്രേം സെന്ററില്‍ വച്ച് സെന്റ് ജോണ്‍സ് തിയോളജിക്കല്‍ സെമിനാരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അമേരിക്കന്‍ അതിഭദ്രാസന സുറിയാനി സഭാചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി മാറിയ ഈ സ്ഥാപനം പതിറ്റാണ്ടുകളായി വൈദികരും വിശ്വാസികളും ചേര്‍ന്ന് നടത്തിയ പ്രാര്‍ത്ഥനയുടെ ഫലമായാണ് രൂപം കൊണ്ടത്.

ദൈവവിശ്വാസത്തിന്റെയും ആത്മീയ വിദ്യാഭ്യാസത്തിന്റെയും പ്രകാശസ്തംഭമായി നിലകൊള്ളുന്ന ഈ സംരംഭത്തിന്റെ നേതൃത്വ ചുമതലകള്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ നിയോഗിച്ചു. നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയാണ് പ്രസിഡന്റും ചെയര്‍മാനും. അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മോര്‍ ദീവന്നാസിയോസ് കാവാക്കും വൈസ് പ്രസിഡന്റും, റവ.ഫാദര്‍ ഡോക്ടര്‍ ജെറി ജേക്കബ് (എം.ഡി., പി.എച്ച്.ഡി.) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി, റവ.ഫാദര്‍ ഡോക്ടര്‍ ജേക്കബ് ജോസഫ് (പി.എച്ച്.ഡി.) ചീഫ് അക്കാഡമിക് ഓഫീസറുമായി സേവനം ചെയ്യുന്നു. സെമിനാരി ഡയറക്ടറായി മാത്യു ഇഡിച്ചാണ്ട ആലപ്പുറത്തെയാണ് നിയമിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.sjsteminary.org, ഫോണ്‍: 908-777-7587.

— വര്‍ഗീസ് പാലമലയില്‍, അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ.

Show More

Related Articles

Back to top button