IndiaKeralaLatest News
സ്വര്‍ണവില റെക്കോര്‍ഡില്‍; ഒരു പവന്‍ 83,840 രൂപ, ആഭരണം വാങ്ങാന്‍ ചെലവ് ലക്ഷത്തിനടുത്ത്

കൊച്ചി ∙ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിച്ചു. ആഭരണം വാങ്ങാനുള്ള ചെലവ് ഇപ്പോള്‍ ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. 10 ശതമാനം പണിക്കൂലി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 95,000 രൂപയ്ക്ക് മുകളില്‍ ചെലവാകുന്ന സാഹചര്യമാണിപ്പോള്‍.
ചൊവ്വാഴ്ച പവന് 920 രൂപ കൂടി 83,840 രൂപയിലെത്തി. കേരളത്തില്‍ സ്വര്‍ണവില 83,000 രൂപ കടന്നത് ഇതാദ്യം. ഗ്രാമിന് 115 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 10,480 രൂപയിലാണ് ഗ്രാമിന് വ്യാപാരം നടക്കുന്നത്.
സെപ്റ്റംബര്‍ മാസത്തില്‍ മാത്രം ഗ്രാമിന് 775 രൂപയും, പവന് 6,200 രൂപയുമാണ് വില വര്‍ധിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 9,705 രൂപയാണ് ഗ്രാമിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.




