AmericaKeralaLatest NewsNewsObituary
ഡാലസിലെ മലയാളി സമൂഹത്തിന്റെ മുതിർന്ന അംഗം പി.വി. തോമസ് (87) അന്തരിച്ചു

ഡാലസ് : പുനലൂർ പള്ളിച്ചെറയിൽ വീട്ടിൽപ്പെട്ട പി.വി. തോമസ് (ബേബി – 87) ഡാലസിൽ അന്തരിച്ചു. 1972-ൽ ഡാലസിലേക്ക് കുടിയേറി പാർത്ത ആദ്യകാല മലയാളികളിൽ ഒരാളും, മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ സ്ഥാപക അംഗവുമായിരുന്നു അദ്ദേഹം.
ഭാര്യ പരേതയായ ഏലിയാമ്മ (കുഞ്ഞൂഞ്ഞമ്മ, അയിരൂർ പീടികയിൽ കുടുംബാംഗം). മക്കൾ: എബി തോമസ്, ജിജി ജേക്കബ് (ഇരുവരും ഡാലസിൽ). മരുമകൾ: ബെറ്റി തോമസ്. കൊച്ചുമക്കൾ: സാക്കറി, ലോറൻ, അലക്സ്, ബ്രാൻഡൻ.
പൊതുദർശനം സെപ്റ്റംബർ 26 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിൽ നടക്കും. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 28 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് സഭയിൽ വച്ചും, തുടർന്ന് 4.30-ന് കോപ്പെൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരവും നടക്കും.




