AmericaLatest NewsNewsOther CountriesPolitics

എച്ച്–1 ബി വീസയിൽ ലോട്ടറി സമ്പ്രദായം അവസാനിപ്പിച്ച് യോഗ്യതയ്ക്കും ശമ്പളത്തിനും മുൻഗണന: യുഎസ് ഭരണകൂടം പുതിയ പരിഷ്കാരവുമായി

വാഷിങ്ടൺ : എച്ച്–1 ബി വീസ പദ്ധതി പൂർണമായി പരിഷ്കരിക്കാൻ യുഎസ് ഭരണകൂടം തീരുമാനിച്ചു. നിലവിൽ പ്രാബല്യത്തിലുള്ള ലോട്ടറി സമ്പ്രദായം റദ്ദാക്കി, അപേക്ഷകരുടെ യോഗ്യത, ശമ്പളം, വൈദഗ്ധ്യം എന്നിവയ്ക്ക് മുൻഗണന നൽകുന്ന രീതിയിലായിരിക്കും ഇനി തിരഞ്ഞെടുപ്പ്.

പുതിയ മാതൃകയിൽ വെയ്റ്റഡ് സിലക്‌ഷൻ (Weighted Selection) സംവിധാനം നടപ്പാക്കും. ഇതിന്റെ ഭാഗമായി വേതന നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ബാൻഡുകൾ സൃഷ്ടിക്കുമെന്ന് സൂചനയുണ്ട്. ഉയർന്ന ശമ്പളക്കാരെ നാലുതവണയും കുറഞ്ഞ ശമ്പളക്കാരെ ഒരുതവണയുമാണ് പരിഗണിക്കുക. ഇതുവഴി കൂടുതൽ പ്രാവീണ്യമുള്ള വിദഗ്ധർക്ക് യുഎസ് സമ്പദ്‌വ്യവസ്ഥയിൽ പ്രവേശിക്കാനുള്ള അവസരം ഉറപ്പുവരുത്താമെന്നാണ് വിലയിരുത്തൽ.

യുഎസ് സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്കും പുതിയ സംവിധാനം ഗുണകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആഗോള പ്രതിഭകളെ ആകർഷിച്ച് സാമ്പത്തിക വളർച്ച ശക്തിപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മാനിഫെസ്റ്റ് ലോയിലെ പ്രിൻസിപ്പൽ ഇമിഗ്രേഷൻ അറ്റോർണി നിക്കോൾ ഗുണാര വ്യക്തമാക്കി.

എച്ച്–1 ബി വീസയിൽ അമേരിക്ക സ്വീകരിക്കുന്ന ഈ മാറ്റം, ആഗോള തൊഴിലവസര മത്സരത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നു വിദഗ്ധർ വിലയിരുത്തുന്നു.

Show More

Related Articles

Back to top button