KeralaLatest NewsPolitics

ശബരിമല സ്വർണപ്പാളി വിഷയം ചൂടേറി; ബാനറുമായി സ്പീക്കറുടെ ചെയറിന് അരികില്‍ പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അസാധാരണ നീക്കവും നാടകീയ രംഗങ്ങളും. ചോദ്യോത്തരവേളയ്ക്കിടെ ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയം ഉയര്‍ത്തിയ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ഭരണപക്ഷം പ്രതിരോധം ഉയര്‍ത്തിയതോടെ സഭയില്‍ ബഹളമായി.

“അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍, അമ്പലം വിഴുങ്ങികള്‍” എന്നെഴുതിയ ബാനറുകളുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചെയറിന് അരികിലെത്തി പ്രതിഷേധം നടത്തി. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി.

നടപടികള്‍ പുനരാരംഭിച്ചപ്പോഴും മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തി. നോട്ടീസ് നല്‍കാതെ എങ്ങനെ പ്രതിഷേധം നടത്താമെന്ന് സ്പീക്കര്‍ ചോദിച്ചു. പ്രതിഷേധത്തിന്റെ കാര്യം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിനിടെ, “സ്പീക്കറെ കാണുന്നില്ല”െന്ന പരാമര്‍ശവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്ന് പറഞ്ഞുതരാമെന്നും പ്രതിപക്ഷത്തിന് മര്യാദയില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

തുടര്‍ന്ന് സഭയില്‍ ഉപധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ചയില്ലാതെ വോട്ടിനിട്ട് പാസാക്കി.

Show More

Related Articles

Back to top button