AmericaLatest NewsNewsOther CountriesPolitics
ഗ്രീൻ കാർഡ്, വിസ അപേക്ഷകർ ഇനി താമസസ്ഥല തെളിവ് നിർബന്ധം

വാഷിങ്ടൺ ∙ ഗ്രീൻ കാർഡിനോ ഇമിഗ്രന്റ് വിസയ്ക്കോ അപേക്ഷിക്കുന്നവർ ഇനി മുതൽ താമസ സ്ഥലത്തിന്റെ തെളിവ് ഹാജരാക്കേണ്ടതായിരിക്കും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ നാഷണൽ വിസ സെന്റർ നവംബർ 1 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരുത്തും.
അപേക്ഷകന്റെ താമസ സ്ഥലം സ്ഥിരീകരിക്കുന്നതിനായി തെളിവ് ആവശ്യപ്പെട്ട് നോട്ടീസുകൾ ഇതിനകം ചില അപേക്ഷകർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ആവശ്യമായ സാഹചര്യങ്ങളിൽ അപേക്ഷകന്റെ സ്വന്തം നാട്ടിൽ വച്ചും ഇന്റർവ്യൂ നടത്താനാണ് അധികാരികൾ തീരുമാനിച്ചിരിക്കുന്നത്.
സ്വന്തം രാജ്യത്തിനു പുറത്തുള്ള സ്ഥാനപതികളിലോ കോൺസുലേറ്റുകളിലോ ഇന്റർവ്യൂ ആവശ്യപ്പെടുന്നവർക്ക് വിസ ലഭിക്കുന്നതിൽ താമസം സംഭവിക്കാമെന്നും അറിയിപ്പിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




