AmericaKeralaLatest NewsNewsObituary
ഷിക്കാഗോയിൽ കവിയൂർ സ്വദേശിയായ കോശി ടി. കോശി നിര്യാതനായി

ഷിക്കാഗോ : ദീർഘകാലം ഷിക്കാഗോയിൽ സ്ഥിരതാമസക്കാരനായിരുന്ന കവിയൂർ പകലോമറ്റം തേമ്പിലാക്കൽ കോശി ടി. കോശി (90) അന്തരിച്ചു. ഭാര്യ ആച്ചിയമ്മ കോശി (മോനി)യാണ്. മക്കൾ എലിസബത്ത് കോശി (ലിസ), അച്ചാമ്മ ആൻഡ്രൂസ് (ചോട്ടി) എന്നിവരാണ്. മരുമക്കൾ ഡോ. അലക്സ് ടി. കോശി, ഡോ. ജെറി ആൻഡ്രൂസ്.
കൊച്ചുമക്കൾ ആൻഡ്രു, റേയിച്ചൽ, ഗാബി, ആബി, ടോമി എന്നിവർ. സംസ്കാര ശുശ്രൂഷകൾ ഇവൻസ്റ്റനിലെ സെന്റ് മേരീസ് സിറോ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31നും നവംബർ 1നും നടക്കും.




