മാർത്തോമ്മ സഭാ നേതാവ് അനിൽ ടി. തോമസിന്റെ മാതാവ് ശോശാമ്മ തോമസ് (96)അന്തരിച്ചു

ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള മുൻ സഭാ കൗൺസിൽ അംഗവും, എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വൈസ് ചെയർമാനുമായ അനിൽ ടി. തോമസ് മുളമൂട്ടിലിന്റെ മാതാവ് ശോശാമ്മ തോമസ് (96) നിര്യാതയായി. കോഴഞ്ചേരി മുളമൂട്ടിൽ തുണ്ടിയത്ത് പരേതനായ തോമസ് മാത്യുവിന്റെ ഭാര്യയാണ്. റാന്നി അത്തിക്കയം വാഴോലിൽ ചക്കിട്ടയിൽ പുന്നമൂട്ടിൽ കുടുംബാംഗവുമാണ്.
മക്കൾ: എലിസബത്ത് റോയി (മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക), പരേതനായ സുശീൽ ടി. തോമസ്, ജെസ്സി വിജു ചെറിയാൻ, വിൽസൺ ടി. തോമസ് (ഐഒബി റിട്ട. സീനിയർ മാനേജർ), വിക്ടർ ടി. തോമസ് (സെറിഫെഡ് ചെയർമാൻ, ബിജെപി ദേശീയ നിർവാഹ സമിതി അംഗം, മാർത്തോമ്മ സഭ കാർഡ് ട്രഷറാർ, കോഴഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ്), സുമിന റെജി.
മരുമക്കൾ: പരേതനായ റോയി നെല്ലിക്കാല, മോൽസി ടി. സുശീൽ (കുന്നിപ്പറമ്പിൽ, നിരണം), സാറാ ടി. അനിൽ (പകലോമറ്റം കുന്നേൽ, നെല്ലിക്കാല), വിജു ചെറിയാൻ (പുത്തൻപറമ്പിൽ, തിരുവല്ല), പ്രിയ വിൽസൺ (ചെമ്പകശ്ശേരി, തിരുവനന്തപുരം), ജ്യോതി വിക്ടർ (ചക്കംമേലിൽ, തേവർകാട്ടിൽ, കോഴഞ്ചേരി), റെജി വി. ജോൺ (വാളംപറമ്പിൽ ബേബി എസ്റ്റേറ്റ്, കനകപ്പലം, എരുമേലി).
കൊച്ചുമക്കൾ: റോബിൻ, വിവേക്, സൂസൻ, ഡോ. നോബിൽ അനിൽ, അറ്റോർണി നോയൽ അനിൽ, ഡോ. മൈക്കിൾ അനിൽ, ജെഫ്, വിജയ്, രേഷ്മ, ശിൽപ, തോമസ്, രാഹുൽ വിക്ടർ, ആൻ, രോഹിത്, രോഹൻ, റോഷൻ.

സംസ്കാരം നവംബർ 6 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ഡോ. തീയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.




