BusinessClassifiedsKeralaLatest News

കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ കൊട്ടക് റൂറല്‍ ഓപ്പോര്‍ച്യുണിറ്റീസ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു; നവം. 20 വരെ അപേക്ഷിക്കാം

കൊച്ചി: കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ കീഴിലുള്ള കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ കൊട്ടക് റൂറല്‍ ഓപ്പോര്‍ച്യുണിറ്റീസ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു. അപക്ഷേിക്കാനുള്ള അവസാന തീയതി നവംബര്‍ 20. ചുരുങ്ങിയത് ആയിരം രൂപയും അതിനു മുകളില്‍ ഇഷ്ടമുള്ള തുകയും നിക്ഷേപിക്കാം. എസ്‌ഐപി പര്‍ച്ചേസുകള്‍ക്ക് ചുരുങ്ങിയ നിക്ഷേപത്തുക 500 രൂപ. ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ വന്‍മാറ്റങ്ങള്‍ നടപ്പാക്കുന്ന കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിടുന്ന ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക് ഇ്ന്‍ഡെക്‌സ് നിഫ്റ്റി റൂറല്‍ ഇന്‍ഡെക്‌സ് ആയിരിക്കുമെന്ന് കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി എംഡി നിലേഷ് ഷാ പറഞ്ഞു. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ച കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന കാലം കഴിഞ്ഞുപോയെന്നും ഇന്ത്യയുടെ ഗ്രാമങ്ങള്‍ വന്‍മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kotakmf.com

ഇന്ത്യയിലെ ഗ്രാമീണ തൊഴിലാളികളില്‍ 40%ത്തോളം പേര്‍ ഇപ്പോള്‍ത്തന്നെ കൃഷിയിതര ജോലികളാണ് ചെയ്യുന്നത്. 2018നെ അപേക്ഷിച്ച് വനിതാതൊഴിലാളികളുടെ പങ്കും ഇരട്ടിയായിട്ടുണ്ട്. ഗ്രാമീണതലത്തിലെ വരുമാനവും ഉപഭോഗവും വര്‍ധിക്കുകയാണ്. ഗ്രാമീണ ഉപഭോഗത്തില്‍ പകുതിയിലേറെയും ഇപ്പോള്‍ ഭക്ഷ്യേതര ആവശ്യങ്ങള്‍ക്കാണ്.

ഗ്രാമീണ മേഖലയില്‍ വരുമാന വര്‍ധനവ്, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, കൂടുതല്‍ പേര്‍ക്ക് സാമ്പത്തിക, സാങ്കേതികവിദ്യാ പ്രാപ്യത എന്നിവയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഫണ്ട് മാനേജര്‍ അര്‍ജുന്‍ ഖന്ന പറഞ്ഞു. നിര്‍മാണം, കണ്‍സ്ട്രക്ഷന്‍, സേവനമേഖല തുടങ്ങിയ മേഖലകളില്‍ വന്‍വളര്‍ച്ചയ്ക്കാണ് സാധ്യതകള്‍ കാണുന്നത്. ഈ വളര്‍ച്ചയില്‍ ഭാഗബാക്കാകാനാണ് നിക്ഷേപകരെ ഞങ്ങള്‍ ക്ഷണിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1998ല്‍ പ്രവര്‍ത്തനമാരംഭിച്ച കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് 2025 സെപ്തംബര്‍ 25ലെ കണക്കുകള്‍ പ്രകാരം 76.84 ലക്ഷം യുണീക് പോര്‍ട്‌ഫോളിയോസ് ഉണ്ട്. രാജ്യത്തെ 107 പട്ടണങ്ങൡലായി 119 ശാഖകളുണ്ട്.

Show More

Related Articles

Back to top button