പ്രവാസി ഭാരതീയ ദിന രജത ജൂബിലി; ഉദ്ഘാടനത്തിന് ഗവർണറുടെ സമ്മതം

തിരുവനന്തപുരത്ത് ജനുവരി 9, 10, 11 തീയതികളില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ഉദ്ഘാടനം നിര്‍വഹിക്കാന്‍ ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ശ്രീ രവീന്ദ്ര വിശ്വനാഥ് അര്‍ലെക്കര്‍ സമ്മതിച്ചു. ഇന്ന് രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടന്ന സൗഹൃദസന്ദര്‍ശനത്തിൽ ക്ഷണസംഘം ഗവർണറെ അഭ്യര്‍ഥിച്ചിരുന്നു.

യുവഗായിക ശ്രീലക്ഷ്മി വിഘ്നേശ്വരൻ ഗവർണറുടെ സാന്നിധ്യത്തിൽ ദേശീയഗാനം ആലപിക്കുകയും ചടങ്ങിന് ഭംഗിയേകുകയും ചെയ്തു. NRI കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ ചെയർമാനും പ്രവാസി ബന്ധുവുമായ ഡോ. എസ്. അഹമ്മദ് ഗവർണര്‍ക്കു പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിന്റെ ജനറൽ കൺവീനർ ശശി ആർ. നായർ ഔപചാരിക ക്ഷണപത്രം ഗവർണർക്ക് സമർപ്പിച്ചു. കൺവീനർ ജസ്റ്റിൻ സിൽവസ്റ്റർ, വനിതാ കൺവീനർ സിനി എന്നിവരും സംഘത്തോടൊപ്പം പങ്കെടുത്തു.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 11 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗവർണർ ഉദ്ഘാടനം നിർവഹിക്കാമെന്ന് രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ഗവർണർ ഉറപ്പ് നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം ചായസൽക്കാരവും ഉണ്ടായിരുന്നു.




