KeralaLatest NewsPolitics

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുന്നേറ്റം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റവുമായി യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്). തൃശൂര്‍, കൊച്ചി കോര്‍പറേഷനുകള്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ നിലനിര്‍ത്താന്‍ കഴിയുമെന്നതാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലം ജില്ലയിലും യുഡിഎഫിന് അനുകൂലമായ മുന്നേറ്റം രേഖപ്പെടുത്തി.

ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മേല്‍ക്കൈ പ്രകടമാണ്. ഗ്രാമപഞ്ചായത്തുകളിലെ 835 വാര്‍ഡുകളില്‍ ലഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എല്‍ഡിഎഫ്) 618 ഇടങ്ങളില്‍ ജയിച്ചു. നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) 149 ഇടത്തും മറ്റ് രാഷ്ട്രീയ കക്ഷികളും സ്വതന്ത്രരും 139 ഇടത്തും വിജയിച്ചു.

ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് നേരിയ മുന്‍തൂക്കം. എന്നാല്‍ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന്റെ ആധിപത്യം വ്യക്തമാണ്. 1026 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 689 സീറ്റുകളിലാണ് ജയിച്ചത്. എന്‍ഡിഎ 217 ഇടത്തും മറ്റ് കക്ഷികള്‍ 238 വാര്‍ഡുകളിലും വിജയിച്ചു.

Show More

Related Articles

Back to top button