‘അമേരിക്ക 250’ ദേശീയ ആഘോഷങ്ങൾക്ക് ഓർമ ഇന്റർനാഷനൽ നേതൃത്വം നൽകും

ഫിലഡൽഫിയ : അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികം ആചരിക്കുന്ന ‘അമേരിക്ക 250’ ആഘോഷങ്ങൾക്ക് ഓർമ ഇന്റർനാഷനൽ നേതൃത്വം നൽകും. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഈ ആഘോഷങ്ങളുടെ ഏകോപനം ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻ കൗൺസിൽ നിർവഹിക്കും. അമേരിക്കയിലെ വിവിധ ഭാരതീയ സാംസ്കാരിക സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും പരിപാടികൾ ക്രമപ്പെടുത്തുന്നത്.
ഫൊക്കാനയുടെ മുൻ പ്രസിഡന്റും കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പിള്ളിൽ (ന്യൂയോർക്ക്), ഡോ. എം.വി. പിള്ള (ഡാലസ്), തമ്പി ആന്റണി (സാൻ ഫ്രാൻസിസ്കോ), മാധവൻ ബി. നായർ (ന്യൂജഴ്സി), ജെ. മാത്യൂസ് (ന്യൂയോർക്ക്), ജോർജ് മാത്യൂ (ഫിലഡൽഫിയ), ദിലീപ് വർഗീസ് (ന്യൂജഴ്സി) എന്നിവരാണ് ‘അമേരിക്ക 250: ലെഡ് ബൈ ഓർമ ഇന്റർനാഷനൽ’ ഡയറക്ടർമാർ.
ജോസ് ആറ്റുപുറം (ട്രസ്റ്റി ബോർഡ് ചെയർമാൻ), ജോർജ് നടവയൽ (സെലിബ്രേഷൻ കൗൺസിൽ ചെയർമാൻ), നിമ്മി റോസ് ദാസ് (ജനറൽ സെക്രട്ടറി), സജി സെബാസ്റ്റ്യൻ (ഓർമ ഇന്റർനാഷനൽ പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ക്രിസ്റ്റി ഏബ്രഹാം (ജനറൽ സെക്രട്ടറി), റോഷിൻ പ്ളാമൂട്ടിൽ (ട്രഷറർ), മെർലിൻ മേരി അഗസ്റ്റിൻ (പിആർഒ), വിൻസന്റ് ഇമ്മാനുവേൽ (പബ്ലിക് അഫയേഴ്സ് ചെയർ), ജോസഫ് കുന്നേൽ (ലീഗൽ കൗൺസിൽ ചെയർ), ജോസ് തോമസ് (ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ), ജോ തോമസ്, ജോവിൻ ജോസ്, അനീഷ് ജയിംസ്, ഷൈലാ രാജൻ എന്നിവരടക്കമുള്ളവർ ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻ കൗൺസിലിൽ അംഗങ്ങളാണ്.
വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെയും വേദികളിലൂടെയും അമേരിക്കൻ ജീവിതത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അമേരിക്കൻ മലയാളികളെ പരിചയപ്പെടുത്തുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. രാഷ്ട്രീയ, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ, കലാ, സാഹിത്യ, സിനിമ, കായികം, ശാസ്ത്രം, ആരോഗ്യ, ബിസിനസ്, മാധ്യമം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെയും സംഘടനകളെയും കേന്ദ്രീകരിച്ചായിരിക്കും ആഘോഷങ്ങൾ. 2026 ഓഗസ്റ്റ് 15ന് ഫിലഡൽഫിയയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ ‘അമേരിക്ക 250’ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.




