AmericaKeralaLatest NewsNewsObituary

റോക്ക് ലാൻഡിൽ മലയാളി പ്രവാസി എബ്രഹാം ചെറിയാൻ (രാജൻ–71) അന്തരിച്ചു.

ന്യൂയോർക്ക് : ചെങ്ങന്നൂർ പള്ളിവീട്ടിൽ പി.എം. ചെറിയാനും കരിങ്ങാട്ടിൽ കുഞ്ഞമ്മ ചെറിയാനും ദമ്പതികളുടെ പുത്രനായ എബ്രഹാം ചെറിയാൻ (രാജൻ–71) ന്യൂ സിറ്റി, ന്യൂയോർക്കിൽ അന്തരിച്ചു. 36 വർഷമായി അമേരിക്കയിൽ താമസിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ചെങ്ങന്നൂർ പേരിശേരി മുതയിൽ പുത്തൻ വീട്ടിൽ കുടുംബാംഗമാണ്.

ഭാര്യ മാവേലിക്കര തട്ടാരമ്പലം കൊച്ചു തെക്കേടത്ത് പുത്തൻ വീട്ടിൽ അച്ചാമ്മ. ഏകമകൾ ടാനിയ. സഹോദരങ്ങൾ: റോക്ക് ലാൻഡ് മലയാളി അസോസിയേഷൻ (റോമാ) പ്രസിഡന്റ് ഫിലിപ്പ് ചെറിയാൻ (സാം), ഫോമാ നേതാവ് റോയ് ചെങ്ങന്നൂർ, ശാന്തമ്മ, കുഞ്ഞൂഞ്ഞമ്മ, ബെക്കി, ലൈസ. പരേതനായ കെ.എം. സാമുവൽ, കുരിയൻ കോശി, ജോർജ് താമരവേലിൽ, റെജി മാത്യു എന്നിവർ സഹോദരീഭർത്താക്കന്മാരും സജു ഫിലിപ്പ് സഹോദരഭാര്യയുമാണ്.

സംസ്‌കാരം പിന്നീട് സഫേണിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചിൽ വികാരി ഡോ. രാജു വർഗീസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫിലിപ്പ് ചെറിയാൻ (845 659 3724), റോയ് ചെങ്ങന്നൂർ (845 521 2874) എന്നിവരുമായി ബന്ധപ്പെടാം.

Show More

Related Articles

Back to top button