CrimeKeralaLatest NewsPolitics
ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിന് വീണ്ടും തിരിച്ചടി, ജാമ്യം നിഷേധിച്ചു

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് വീണ്ടും തിരിച്ചടി. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് പത്മകുമാർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യം അനുവദിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ഇതിന് മുൻപും ശബരിമലയിലെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണം അപഹരിച്ച കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർച്ചയായ ജാമ്യനിഷേധം കേസിൽ പത്മകുമാറിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.




