AmericaKeralaLatest NewsNewsObituary

ഫിലിപ്പ് ഫ്രാൻസിസ് (78) പുളിക്കൽ ന്യൂജഴ്‌സിയിൽ നിര്യാതനായി

ന്യൂജഴ്‌സി : എമേഴ്‌സണിൽ താമസിച്ചിരുന്ന ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) നിര്യാതനായി. പാലാ മെരിലാൻഡ് സ്വദേശിയായിരുന്ന അദ്ദേഹം കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്. ദീർഘകാലം അമേരിക്കയിൽ പ്രവാസജീവിതം നയിച്ചിരുന്ന അദ്ദേഹം കുടുംബസ്നേഹിയും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.

ഭാര്യ: ലൈലാമ്മ ഫിലിപ്പ്. മക്കൾ: ഡെജി, ഡെന്നി (ഇരുവരും ന്യൂജഴ്‌സി), ഡോൺ (ഓസ്‌ട്രേലിയ). മരുമക്കൾ: ബിന്ദു, റീനി, സിമി. ഏഴു കൊച്ചുമക്കളുണ്ട്.

പൊതുദർശനം ഫെബ്രുവരി 17ന് വൈകുന്നേരം 4 മുതൽ 7 വരെ ന്യൂയോർക്കിലെ മോൺസിയിലെ Holy Family Syro-Malabar Catholic Church പള്ളിയിൽ നടക്കും. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് അതേ പള്ളിയിൽ ആരംഭിക്കും. തുടർന്ന് എയർമോണ്ടിലെ Ascension Cemeteryയിൽ സംസ്കാരം നടത്തപ്പെടും.

Show More

Related Articles

Back to top button