KeralaLatest News

എംഎസ്എംഇ മേഖലയ്ക്കായി വെണ്ടര്‍ ഡെവ. പ്രോഗ്രാം സംഘടിപ്പിച്ചു

 2025-26 വര്‍ഷം 16 കോടിയുടെ പര്‍ച്ചേസുകളാണ് ഈ മേഖലയില്‍ ദക്ഷിണേന്ത്യയില്‍ പവര്‍ ഗ്രിഡ് നടത്തിയത്.

കൊച്ചി: ചെറുകിട, ഇടത്തരം, സൂക്ഷ്മസംരഭകര്‍ക്കായി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നവരത്‌ന കമ്പനികളിലൊന്നായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഇതാദ്യമായി കൊച്ചിയില്‍ വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. നാഷനല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി), സതേണ്‍ ഇന്ത്യാ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിക്കി) എന്നിവയുടെ സഹകരണത്തോടെയാണ് ഹോട്ടല്‍ വിവാന്റ കൊച്ചിനില്‍ പ്രോഗ്രാം നടന്നത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഡിജിഎം ജോണ്‍ ജോര്‍ജ്, പവര്‍ഗ്രിഡ് ആര്‍എച്ച്ക്യു ബംഗളൂരു മാനേജര്‍ കോണ്‍ട്രാക്ട്‌സ് പൂര്‍ണ ചന്ദ്ര റാവു, സിക്കി കേരള ചെയര്‍മാന്‍ ഡോ. തോമസ് നെച്ചുപ്പാടം, എന്‍എസ്‌ഐസി കേരളാ ശാഖാ മാനേജര്‍ ഗ്രേസ് റെജി എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എംഎസ്എംഇ പ്രതിനിധികള്‍ സംബന്ധിച്ചു.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ദക്ഷിണ മേഖലാ രണ്ടില്‍ വെണ്ടര്‍മാരായി എംഎസ്എംഇ സംരഭങ്ങളെ എന്‍ റോള്‍ ചെയ്യുന്നതിനും ഈ മേഖലയിലെ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമാണ് പ്രോഗ്രാം സംഘടിപ്പിച്ചതെന്ന് ചടങ്ങില്‍ സംസാരിച്ച സിക്കി കേരള ചെയര്‍മാന്‍ ഡോ തോമസ് നെച്ചുപ്പാടം പറഞ്ഞു. സബ്‌സ്റ്റേഷന്‍ ഉപകരണങ്ങള്‍, ട്രാന്‍സ്മിഷന്‍ ലൈന്‍ സംവിധാനങ്ങല്‍, സവിശേഷ ടെസ്റ്റിംഗ്, അളവു സേവനങ്ങള്‍, ടൂള്‍സ്-പ്ലാന്റ് അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്ക് കേരളത്തിലെ സംരംഭങ്ങള്‍ക്ക് അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാനിറ്റ്, ജെം, സിപിപി തുടങ്ങിയ പോര്‍ട്ടലുകളിലൂടെ ഇ-ടെണ്ടര്‍ മുഖേനയാണ് അവസരങ്ങള്‍ ലഭ്യമാക്കാനാവുക. റെജിസ്‌ട്രേഷനുള്ള പിന്തുണ എന്‍എസ്‌ഐസി നല്‍കും.

നിലവില്‍ പവര്‍ ഗ്രിഡിനു വേണ്ടി തീറെ കുറവ് എംഎസ്എഇകളാണ് കേരളത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. ഈ വിടവ് നികത്താനാണ് എന്‍എസ്‌ഐസി, സിക്കി എന്നിവ കൈകോര്‍ത്തിരിക്കുന്നത്. 2025-26 വര്‍ഷം 16 കോടിയുടെ പര്‍ച്ചേസുകളാണ് ഈ മേഖലയില്‍ ദക്ഷിണേന്ത്യയില്‍ പവര്‍ ഗ്രിഡ് നടത്തിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button