KeralaLatest NewsSports

റണ്‍ ഫോര്‍ സേഫ്റ്റി മാരത്തോണ്‍ 2026 സംഘടിപ്പിച്ചു.

കൊച്ചി: ദേശീയ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ സേഫ്റ്റി കൗണ്‍സിലും സിക്‌സ് ഗാര്‍ഡ്സ് സേഫ്റ്റിയും ടോക്-എച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്ന് റണ്‍ ഫോര്‍ സേഫ്റ്റി മാരത്തോണ്‍ 2026 സംഘടിപ്പിച്ചു. നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ സെക്രട്ടറി എ. എല്‍. ജാക്‌സണ്‍, ടോക്-എച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അസോസിയേറ്റഡ് പ്രൊഫ. ഡോ. സ്റ്റെഫി ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ സിക്‌സ് ഗാര്‍ഡ്സ് സേഫ്റ്റി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിനീത് ജേക്കബ് ഫ്ളാഗ് ഓഫ് ചെയ്തു. തൊഴിലിടങ്ങളിലും സമൂഹത്തിലും സുരക്ഷയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിന് ലക്ഷ്യമിട്ടാണ് മാരത്തോണ്‍ സംഘടപ്പിച്ചതെന്ന് എ എല്‍ ജാക്‌സണ്‍ പറഞ്ഞു. മാരത്തോണില്‍ വിജയികളായവര്‍ക്ക് വിനീത് ജേക്കബ് മെഡലുകള്‍ സമ്മാനിച്ചു. സുരക്ഷ എന്നത് നിയമപ്രകാരമുള്ള ആചാരം മാത്രമല്ലെന്നും മനുഷ്യജീവിതത്തെ സംരക്ഷിക്കുന്ന ഒരു സംസ്‌കാരമാണെന്നും അതിനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ സേഫ്റ്റി കൗണ്‍സിലും സിക്‌സ് ഗാര്‍ഡ്സ് സേഫ്റ്റിയും ടോക്-എച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്ന് റണ്‍ ഫോര്‍ സേഫ്റ്റി മാരത്തോണ്‍ 2026 നാഷണല്‍ സിക്‌സ് ഗാര്‍ഡ്സ് സേഫ്റ്റി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിനീത് ജേക്കബ് ഫ്ളാഗ് ഓഫ് ചെയ്യുന്നു. സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ സെക്രട്ടറി എ. എല്‍. ജാക്‌സണ്‍, ടോക്-എച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അസോസിയേറ്റഡ് പ്രൊഫ. ഡോ. സ്റ്റെഫി ജെയിംസ് ശ്രീ പോൾ കറുകപ്പിള്ളിൽ എന്നിവര്‍ സമീപം.

Show More

Related Articles

Back to top button