AmericaCrimeLatest News

ടെക്സസിലെ വാക്കോയിൽ വൻ മയക്കുമരുന്ന് വേട്ട: 500 പൗണ്ടിലധികം ലഹരിവസ്തുക്കൾ പിടികൂടി.

ടെക്സാസ് :ടെക്സസിലെ വാക്കോയിൽ ഐ-35 (I-35) ഹൈവേയിൽ നടത്തിയ പരിശോധനയിൽ 500 പൗണ്ടിലധികം (ഏകദേശം 227 കിലോ) മയക്കുമരുന്ന് (480 പൗണ്ട് മെത്താംഫെറ്റാമൈൻ  40 പൗണ്ട് ബ്ലാക്ക് ടാർ ഹെറോയിൻ).ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി  പിടികൂടി.

വ്യാഴാഴ്ച പുലർച്ചെ 2:30-ന് ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഒരു വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

പരിശോധനയ്ക്കിടെ ‘കർമ്മ’ എന്ന പോലീസ് നായ മയക്കുമരുന്നിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് വലിയ വേട്ടയ്ക്ക് വഴിയൊരുക്കിയത്.

പി പി ചെറിയാൻ

Show More

Related Articles

Back to top button