AmericaLatest News
ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (GAMA) – 2026 ലെ നേതൃത്വം.

ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ പ്രവർത്തിക്കുന്ന ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (GAMA) , മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു ലാഭരഹിത സംഘടനയാണ്.
2026 ന്റെ തുടക്കം GAMA -യുടെ പുതിയ ഓഫിസ് ബെയറർമാരും ഡയറക്ടർ ബോർഡ് അംഗങ്ങളും ചുമതലയേറ്റു. പ്രസിഡന്റായി ശ്രീ അനൂപ് ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റായി ഷിബിൻ ശ്രീധർ,, സെക്രട്ടറിയായി വിഷ്ണു ശശികുമാർ, ട്രഷറർ ആയി അജയ് സഞ്ജീവൻ എന്നിവരാണ് അടുത്ത ടേമിലേക്ക് നേതൃത്വം വഹിക്കുന്നവർ.
ഡെൽസി മാർട്ടിൻ, സിജു വർഗീസ്, വിമൽ മോഹൻ, ശ്രീകാന്ത് കൊഞ്ചേരി, സൗമ്യ മീര സതീഷ്, ദർശന മനയത്ത് ശശി, ബിന്ദു ജോർജ്, നിതിൻ ശ്രീധരൻ നായർ, ലൈജു എലിസബേത് ജേക്കബ്, സൈമൺ ജോസ് വഴക്കടവിൽ എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ.




