AmericaCrimeLatest News

ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ രണ്ടാനമ്മയ്ക്ക് ജീവപര്യന്തം.

ലാൻസിംഗ് (മിഷിഗൺ): ആറുവയസ്സുകാരനായ രണ്ടാം മകൻ കൈറൺ കെലിമാനെ (Kyron Keleman) ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാനമ്മ എലീസ കെലിമാന് (34) കോടതി പരോൾ ഇല്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

2024 ജനുവരിയിൽ മിഷിഗണിലെ ഒരു ഹോട്ടലിലായിരുന്നു കൊലപാതകം. കൈറണിന്റെ വയറ്റിൽ ഏൽപ്പിച്ച മാരകമായ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. തനിക്ക് കുട്ടിയെ ഇഷ്ടമല്ലെന്നും അവനെ പരിചരിക്കുന്നത് മടുത്തുവെന്നും എലീസ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി കോടതിയിൽ തെളിഞ്ഞു. ശിശുക്ഷേമ വകുപ്പിന്റെയും പോലീസിന്റെയും വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് പ്രോസിക്യൂട്ടർ വിമർശിച്ചു.

പി പി ചെറിയാൻ 

Show More

Related Articles

Back to top button