KeralaLatest News

യമഹ കൊച്ചിയില്‍ ആദ്യത്തെ ‘മെഗാ മൈലേജ് ചലഞ്ച്’ നടത്തി.

കൊച്ചി- ഇന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയില്‍ എഫ്‌സെഡ്-എസ് എഫ്‌ഐ  ഹൈബ്രിഡ് മോട്ടോര്‍സൈക്കിളിനും 125 സിസി എഫ്‌ഐ ഹൈബ്രിഡ് സ്‌കൂട്ടറുകളായ ഫാസിനോ, റേസെഡ്ആര്‍ എന്നിവയ്ക്കുമായി മെഗാ മൈലേജ് ചലഞ്ച് സംഘടിപ്പിച്ചു.  നഗര റോഡുകള്‍, നഗര ട്രാഫിക്, കൂടാതെ തുറന്ന സ്‌റ്റ്രെച്ചുകള്‍  എന്നിവ ഉള്‍പ്പെടുന്ന ക്യൂറേറ്റ് ചെയ്ത റൂട്ടില്‍  മോട്ടോര്‍സൈക്കിളുകള്‍ക്കായി ഏകദേശം 60 കിലോമീറ്ററും സ്‌കൂട്ടറുകള്‍ക്കായി 35 കിലോമീറ്ററുമായിരുന്നു ചലഞ്ച്. മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍  ലിറ്ററിന് 93.2 കിലോമീറ്റര്‍ മൈലേജ് കൈവരിച്ച അമല്‍ യു എസും സ്‌ക്കൂട്ടര്‍ വിഭാഗത്തില്‍ 96.3 കിലോമീറ്റര്‍ മൈലേജ് കൈവരിച്ച അമല്‍, നിത എന്നിവരുമാണ് ജേതാക്ക്ള്‍. വിജയികള്‍ക്ക്് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.  

 സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ്എംജി) സിസ്റ്റം ഉള്‍പ്പെടുന്ന യമഹയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ സാധ്യമാക്കുന്ന ശ്രദ്ധേയമായ ഇന്ധനക്ഷമതയുടെനേട്ടങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. അംഗീകൃത ഡീലര്‍ഷിപ്പുകളായ വിജയഗിരി ഓട്ടോ ഏജന്‍സീസ്, പെരിങ്ങാട്ട് മോട്ടോഴ്സ്, ഇന്‍ഡല്‍ ഓട്ടോമോട്ടീവ്സ്, ശ്രീ വിഘ്നേശ്വര മോട്ടോഴ്സ് എന്നിവരുമായി സഹകരിച്ച് നടത്തിയ ഈ പരിപാടിയില്‍ യമഹ ഉപഭോക്താക്കളില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും ആവേശകരമായ പങ്കാളിത്തമാണ് ഉണ്ടായത്.

Show More

Related Articles

Back to top button