AmericaKeralaLatest NewsNews

തൊഴിലാളികളുടെ പ്രയത്‌നമാണ് സമൂഹത്തിന്റെ പുരോഗതിയുടെ ശക്തി: കേരളാടൈംസിന്റെ മാനേജിംഗ് ഡയറക്ടർ പോൾ കറുകപ്പിള്ളിൽ.

സമൂഹത്തിന്റെ പുരോഗതിക്കും സാമ്പത്തിക വളർച്ചക്കും അടിത്തറ പാകുന്നത് തൊഴിലാളികളുടെ അക്ഷീണ പരിശ്രമമാണെന്നും, അവരുടെ വിയർപ്പും സമർപ്പണവുമാണ് ഓരോ നേട്ടത്തിന്റെയും പിന്നിലെ യഥാർത്ഥ ശക്തിയെന്നും ,തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും, ന്യായമായ വേതനം, സുരക്ഷിതമായ തൊഴിൽ സാഹചര്യം, മാന്യമായ ജീവിതം എന്നിവ ഉറപ്പാക്കപ്പെടുകയും വേണമെന്ന് കേരളാടൈംസിന്റെ മാനേജിംഗ് ഡയറക്ടർ പോൾ കറുകപ്പിള്ളിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

തൊഴിൽ ചെയ്യുന്ന ഓരോ കൈകളെയും ആദരിക്കുന്ന മനോഭാവം സമൂഹത്തിൽ വളരണമെന്നും, പുതിയ തലമുറയ്ക്ക് പ്രയത്‌നത്തിന്റെ മഹത്വം പകർന്നു നൽകേണ്ടത് ഇന്നത്തെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും സമത്വവും ക്ഷേമവും നിറഞ്ഞ ഒരു നല്ല നാളെയ്ക്കായി മെയ്‌ദിനാശംസകളും അദ്ദേഹം നേർന്നു.

Show More

Related Articles

Back to top button