KeralaLatest NewsPolitics

പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന് മുന്നേറ്റം; തളിപ്പറമ്പിലും എല്‍ഡിഎഫിന് തിരിച്ചടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണന്‍ മുന്നിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനനെതിരെ 3884 വോട്ടുകളുടെ ലീഡാണ് കുഞ്ഞികൃഷ്ണന് നേടിയത്. സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടിയില്‍നിന്ന് പുറത്തുവന്ന കുഞ്ഞികൃഷ്ണന്റെ മുന്നേറ്റം രാഷ്ട്രീയപരമായി ശ്രദ്ധ നേടുന്നു.

ഒന്‍പതാം റൗണ്ടില്‍ എത്തിയപ്പോഴാണ് കുഞ്ഞികൃഷ്ണന്റെ ലീഡ് 3884 വോട്ടായി ഉയര്‍ന്നത്. നാലാം റൗണ്ടില്‍ 1920 വോട്ടിന്റെ ലീഡ് നേടിയ ശേഷം തുടര്‍ന്നുള്ള റൗണ്ടുകളായ 6, 7, 8, 9 എന്നിവയിലും ലീഡ് നിലനിര്‍ത്തിയാണ് അദ്ദേഹം മുന്നേറ്റം ശക്തമാക്കിയത്.

അതേസമയം, എല്‍ഡിഎഫിന്റെ ശക്തമായ കോട്ടകളായി കരുതപ്പെട്ട തളിപ്പറമ്പിലും മട്ടന്നൂരിലും ഇടതുമുന്നണിക്ക് തിരിച്ചടി നേരിടുകയാണ്. തളിപ്പറമ്പില്‍ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് മത്സരിക്കുന്ന ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ 3805 വോട്ടുകളുടെ ലീഡിലാണ്.

അമ്പലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനും 4109 വോട്ടുകള്‍ക്കാണ് ലീഡ് നിലനിര്‍ത്തുന്നത്. വോട്ടെണ്ണല്‍ തുടരുന്നതിനാല്‍ അന്തിമഫലത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ രാഷ്ട്രീയ രംഗം ഉറ്റുനോക്കുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button