AmericaLatest News
ഒഹായോ ‘ഹൊറർ ഹൗസ്’ കേസ്: 16 കുട്ടികളുടെ അമ്മ വീണ്ടും ഗർഭിണിയെന്ന് റിപ്പോർട്ട്

ഒഹായോ:ഒഹായോയിൽ മൃഗങ്ങളെപ്പോലെ ക്രൂരമായ സാഹചര്യത്തിൽ 16 കുട്ടികളെ പൂട്ടിയിട്ട കേസിൽ അറസ്റ്റിലായ അമ്മ എലിസബത്ത് സൈഡേഴ്സ് (33) വീണ്ടും ഗർഭിണിയാണെന്ന് റിപ്പോർട്ട്. 15-ാം വയസ്സിൽ ആദ്യ പ്രസവം കഴിഞ്ഞ എലിസബത്തിന്റെ 19-ാമത്തെ ഗർഭമാണിതെന്നാണ് സൂചന. ഇവർ ജയിലിലായതിനാൽ ഗർഭാവസ്ഥ കണക്കിലെടുത്ത് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
തടവിലാക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടികളിൽ ചിലർക്ക് സംസാരിക്കാൻ പോലും കഴിയില്ലായിരുന്നു. കുടുംബത്തിനുള്ളിലെ അവിഹിത ബന്ധങ്ങളാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം. കേസിൽ കുട്ടികളുടെ മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയുമുൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
പി പി ചെറിയാൻ




