AmericaLatest News

അമേരിക്കൻ വെറ്ററൻമാർക്ക് പുതിയ അവസരം; ‘ഫ്രീഡം ഹോളേഴ്സ്’ പദ്ധതിയുമായി ട്രംപ്.

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിൽ നിന്ന് വിരമിക്കുന്ന വിമുക്ത സൈനികർക്ക് (Veterans) വേഗത്തിൽ കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് (CDL) ലഭ്യമാക്കി ട്രക്ക് ഡ്രൈവർമാരായി തൊഴിൽ നേടാൻ സഹായിക്കുന്ന ഫ്രീഡം ഹോളേഴ്സ് (Freedom Haulers) പദ്ധതിക്ക് ട്രംപ് ഭരണകൂടം തുടക്കമിട്ടു. രാജ്യത്തെ ട്രക്കിംഗ് മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും ദേശീയ പാതകളിലെ സുരക്ഷ ശക്തിപ്പെടുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി സൈന്യത്തിൽ ഭാരവാഹനങ്ങൾ ഓടിച്ച പരിചയമുള്ള വിമുക്ത സൈനികർക്ക് വേഗത്തിൽ CDL ലഭ്യമാക്കുന്നതിനുള്ള ഇളവുകൾ വിപുലീകരിക്കും. സൈനിക സേവനത്തിനിടെ ഭാരവാഹനങ്ങൾ ഓടിക്കാത്തവർക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കും. GI Bill ആനുകൂല്യങ്ങൾ ഉപയോഗിച്ച് CDL പരിശീലനം നേടാനും അവസരമുണ്ടാകും.

ഇതിനോടൊപ്പം, ഇംഗ്ലീഷ് ഭാഷാപരിജ്ഞാന ചട്ടങ്ങൾ കർശനമായി നടപ്പാക്കിയതിനെ തുടർന്ന് 24,000-ത്തിലധികം കൊമേഴ്സ്യൽ ഡ്രൈവർമാരെ റോഡിൽ നിന്ന് നീക്കിയതായും, അനധികൃതമായി അനുവദിച്ചെന്ന് കണ്ടെത്തിയ 28,000-ത്തിലധികം CDL-കൾ റദ്ദാക്കിയതായും വൈറ്റ് ഹൗസ് അറിയിച്ചു. ഈ നടപടികൾ ഹൈവേ സുരക്ഷ വർധിപ്പിക്കുന്നതിനാണെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

പ്രസാദ് തീയാടിക്കൽ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button