യുഎസിൽ യാത്രാവിമാനം അപ്രത്യക്ഷമായി; തിരച്ചിൽ തുടരുന്നു

അലാസ്ക: യുഎസിൽ യാത്രക്കാരുമായി പറന്നുയർന്ന ഒരു വിമാനം അപ്രത്യക്ഷമായതിനെ തുടർന്ന് തിരച്ചിൽ തുടരുന്നു. പൈലറ്റിനൊപ്പം 10 പേർ സഞ്ചരിച്ച സെസ്ന 208B ഗ്രാൻഡ് കാരവൻ എന്ന വിമാനം അലാസ്കയിലെ ഉനലക്ലീറ്റിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് കാണാതായത്.
ഫ്ലൈറ്റ് ട്രാക്കർ ഫ്ലൈറ്റ് റാഡാർ 24 പ്രകാരം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:16ഓടെ വിമാനത്തെ അവസാനമായി കണ്ടു. വൈകുന്നേരം 4 മണിയോടെ അധികൃതർ തിരച്ചിൽ ആരംഭിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് തിരച്ചിലിന് അതിരുകളുണ്ടെങ്കിലും, യുഎസ് കോസ്റ്റ് ഗാർഡും വ്യോമസേനയും വിമാനത്തിനായി തിരച്ചിൽ തുടരുകയാണ്.
ബെറിങ് എയർക്ക് കീഴിലുള്ള ഈ വിമാനം അലാസ്കയിലെ നോം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രത്യക്ഷമായത്. തിരച്ചിലിനായി സംസ്ഥാനം, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവരും ചേർന്നുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇതിന് മുന്നോടിയായി, വാഷിങ്ടനിൽ സൈനിക വിമാനവും യാത്രാ വിമാനവും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടതും ഫിലഡൽഫിയയിൽ ഒരു വിമാനാപകടത്തിൽ നാല് പേർ മരിച്ചതും അമേരിക്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രധാന്യം നേടിയ സംഭവങ്ങളായിരുന്നു.