AmericaLatest NewsNewsPolitics

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ്: മംദാനിക്ക് ബെർണി സാൻഡേഴ്‌സിന്റെ പിന്തുണ

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയറായി മത്സരിക്കുന്ന സൊഹ്‌റാൻ മംദാനിക്ക് യു.എസ്. സെനറ്റർ ബെർനി സാൻഡേഴ്‌സ് തന്റെ ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചു. 32 വയസ്സുള്ള പുരോഗമനവാദിയായ മംദാനിയെ സാൻഡേഴ്‌സ് “ധീരനും ദീർഘവീക്ഷണമുള്ള നേതാവും” എന്ന് വിശേഷിപ്പിച്ചു.

ജൂൺ 17-ന് പ്രഖ്യാപിച്ച ഈ പിന്തുണ, മംദാനിയുടെ പ്രചാരണത്തിന് പുതുതായി ഉണർവേകിയിരിക്കുകയാണ്. ചെറുപ്പക്കാർക്കും ഇടതുപക്ഷ ചിന്താഗതിയുള്ളവർക്കിടയിൽ അദ്ദേഹം ഇതിനകം തന്നെ സ്വാധീനം നേടിയിട്ടുണ്ട്.

നേരത്തേ ആരംഭിച്ച വോട്ടെടുപ്പിൽ, ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയാണ് ഒന്നാമത്. രാഷ്ട്രീയത്തിലെ തിരിച്ചുവരവിന് ശ്രമിക്കുന്ന ക്യൂമോയ്ക്ക് മുൻ മേയർ മൈക്കൽ ബ്ലൂംബെർഗ്, മുൻ ഗവർണർ ഡേവിഡ് പാറ്റേഴ്സൺ തുടങ്ങിയവരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.

നിലവിലെ മേയർ എറിക് ആഡംസ് ഈ തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഡെമോക്രാറ്റിക് വോട്ടർമാരിൽ അദ്ദേഹം കുറവ് അംഗീകാരമാണ് നേരിടുന്നത്.

Show More

Related Articles

Back to top button