ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം; പഞ്ചാബില്‍ 30 എംഎല്‍എമാര്‍ രാജി ഭീഷണി.

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി. പഞ്ചാബിലെ 30 എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കിയതോടെ പാര്‍ട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബില്‍ അസ്ഥിരത വര്‍ധിച്ചു. മുഖ്യമന്ത്രിയായ ഭഗവന്ത് മാന്റെ നേതൃത്വത്തില്‍ തുടരാന്‍ കഴിയില്ലെന്ന നിലപാടിലാണ് എംഎല്‍എമാരെന്ന് റിപ്പോര്‍ട്ട്.
പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുമായി ഫോണില്‍ ചര്‍ച്ച നടത്തി. വിഷയത്തെ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനൊപ്പം ചൊവ്വാഴ്ച പഞ്ചാബിലെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം ചേര്‍ക്കാനും അദ്ദേഹം തീരുമാനിച്ചു.
അതേസമയം, നിലപാട് മാറ്റാനാകുമോ എന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാള്‍ തന്നെ പഞ്ചാബ് മുഖ്യമന്ത്രിയാക്കാനാണ് നീക്കം നടക്കുന്നതെന്ന് ബിജെപി നേതാവ് സുഭാഷ് ശര്‍മ ആരോപിച്ചു.