ഹ്യൂസ്റ്റണിലെ കാത്തലിക് ചാരിറ്റീസ് 120 ജീവനക്കാരെ പിരിച്ചുവിടുന്നു; അഭയാർത്ഥി പുനരധിവാസം താൽക്കാലികമായി നിർത്തിവെച്ചു

ഹൂസ്റ്റൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭയാർത്ഥി പ്രവേശന പരിപാടി (യുഎസ്ആർഎപി) താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും ഫെഡറൽ ധനസഹായം നിർത്തുന്നതിനും കാരണമായി ഹ്യൂസ്റ്റണിലെ കാത്തലിക് ചാരിറ്റീസ് 120 ജീവനക്കാരെ പിരിച്ചുവിടാൻ നിർബന്ധിതമായി.ഗാൽവെസ്റ്റൺ-ഹ്യൂസ്റ്റൺ അതിരൂപതയുടെ കീഴിലുള്ള കാത്തലിക് ചാരിറ്റീസിന്റെ ഈ നടപടി, ഫെഡറൽ ഫണ്ടിംഗ് മരവിപ്പിച്ചതിന്റെ പ്രതിഫലനമാണെന്ന് അധികൃതർ വ്യക്തമാക്കി. അഭയാർത്ഥികൾക്ക് ഇംഗ്ലീഷ് പഠിക്കാനും, ജോലി കണ്ടെത്താനും, കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാനുമൊക്കെ സഹായിക്കുന്ന ഈ സംഘടനകളുടെ പ്രവർത്തനം വലിയ രീതിയിൽ ബാധിക്കപ്പെടും.ഹ്യൂസ്റ്റൺ, ഡാളസ് തുടങ്ങിയ നഗരങ്ങൾ വൈവിധ്യമാർന്ന കമ്മ്യൂണിറ്റികൾ ഉള്ളതിനാൽ അഭയാർത്ഥികൾക്ക് ആശ്രയമാകുന്ന കേന്ദ്രങ്ങളാണ്. ഗ്രേറ്റർ ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ റിപ്പോർട്ട് പ്രകാരം, ഹ്യൂസ്റ്റൺ പ്രദേശത്തെ മൂന്ന് വലിയ കൗണ്ടികളിൽ യുഎസിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദേശികൾ താമസിക്കുന്നു.