മോദിയുടെ അമേരിക്കൻ സന്ദർശനം: താമസം ചരിത്രപ്രസിദ്ധമായ ബ്ലെയർ ഹൗസിൽ

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി വാഷിങ്ടണിൽ എത്തിയതോടെ, അദ്ദേഹം താമസം സ്ഥാപിച്ചത് അമേരിക്കയിലെ ചരിത്രപ്രസിദ്ധമായ ബ്ലെയർ ഹൗസിലാണ്. വൈറ്റ് ഹൗസിന് എതിർവശത്ത് സ്ഥിതിചെയ്യുന്ന ഈ അതിഥി മന്ദിരം, അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക അതിഥികൾക്ക് അനുവദിക്കുന്ന പ്രത്യേക താമസസ്ഥലമാണ്.രാജ്യാന്തര നേതാക്കൾക്കും രാജാധിരാജാക്കന്മാർക്കും സുരക്ഷിത താമസസൗകര്യം ഒരുക്കുന്ന ഈ മന്ദിരത്തിൽ, മുമ്പ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് 2, ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡേ ഗൗലി, ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ തുടങ്ങിയ പ്രമുഖരായ രാഷ്ട്രതലവന്മാർ താമസിച്ചിട്ടുണ്ട്.70000 സ്ക്വയർഫീറ്റിൽ പരന്നിരിക്കുന്ന ബ്ലെയർ ഹൗസിൽ 14 ഗസ്റ്റ് ബെഡ്‌റൂമുകൾ, 35 കുളിമുറികൾ, മൂന്ന് ഔദ്യോഗിക ഡൈനിങ് റൂമുകൾ, ബ്യൂട്ടി സ്പാ എന്നിവ ഉൾപ്പെടെ 119 മുറകളുണ്ട്. അമേരിക്കൻ അതിഥി സത്കാരത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ഈ ഹൗസ്, ഉന്നതാതിഥികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.