AmericaIndiaLatest NewsNewsPolitics

നാടുകടത്തൽ വിവാദം: യു.എസ് നിന്ന് എത്തുന്ന ഇന്ത്യക്കാരെ അമൃത്‌സറിൽ ഇറക്കി വിടുന്നതിൽ പ്രതിപക്ഷത്തിന് ആശങ്ക

ന്യൂഡൽഹി: യു.എസ്. അധികൃതർ നാടുകടത്തിയ കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന രണ്ട് വിമാനങ്ങൾ ഫെബ്രുവരി 15, 16 തീയതികളിൽ ഇന്ത്യയിലെത്താനിരിക്കെ, ഈ വിമാനങ്ങൾ അമൃത്‌സർ വിമാനത്താവളത്തിലേക്ക് മാത്രമേ എത്തുന്നുള്ളുവെന്നതിനെ ചൊല്ലി പുതിയ വിവാദം ഉയർന്നു.പ്രതിപക്ഷ പാർട്ടികൾ ഇതിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാരോപിക്കുന്നു. ഫെബ്രുവരി 5ന് എത്തിയ 104 ഇന്ത്യക്കാരും അമൃത്‌സറിലിറങ്ങിയിരുന്നു. പഞ്ചാബ് ധനകാര്യമന്ത്രി ഹർപാൽ സിങ് ചീമ, ഇതിനെതിരെ പ്രതികരിച്ച്, ഈ വിമാനം ഹരിയാനയിലോ ഗുജറാത്തിലോ ഇറക്കാതെ പഞ്ചാബ് ലക്ഷ്യമിടുന്നതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ ഗൂഢലക്ഷ്യമാണെന്ന് ആരോപിച്ചു.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അമൃത്‌സറിലെത്തിയിട്ടുണ്ട്, അതേസമയം, കോൺഗ്രസ് നേതാവ് പർഗട്ട് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. ഭരണകൂടത്തോട് ഇതിനെ കുറിച്ച് വ്യക്തത തേടണമെന്ന് ആവശ്യപ്പെട്ടു.ബിജെപി സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖർ, ഈ ആരോപണങ്ങൾ നിരാകരിച്ച് അനാവശ്യ വിവാദമെന്ന് പ്രതികരിച്ചു.

Show More

Related Articles

Back to top button