AmericaCrimeLatest News

ഗർഭിണിയായ കാമുകിയെ വെടിവച്ചു കൊന്ന കേസിൽ 22 വയസ്സുള്ള യുവാവ് അറസ്റ്റിൽ

മിഡ്‌വെസ്റ്റ് സിറ്റി( ഒക്‌ലഹോമ ): കാമുകനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ 19 വയസ്സുള്ള പ്രോമിസ് കൂപ്പർ വെടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ്.ഗർഭിണിയായ കാമുകിയെ വെടിവച്ചു കൊന്ന കേസിൽ 22 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തു .വെടിയേറ്റ യുവതിയെ മിഡ്‌വെസ്റ്റ് സിറ്റിയിലെ എസ്‌എസ്‌എം ഹെൽത്ത് സെന്റ് ആന്റണി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെടിയേൽക്കുന്നതിനു 44 മിനിറ്റ് മുമ്പ്, കൂപ്പർ 911 എന്ന നമ്പറിൽ വിളിച്ചിരുന്നു.കോൾ ചെയ്യുമ്പോൾ, അവൾ ഒരു ഡിസ്‌പാച്ചറോട് പറഞ്ഞു, “അവൻ എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കാൻ പോകുകയാണെന്ന് എന്നോട് പറയുന്നു. അവൻ സ്കീ മാസ്ക് ധരിച്ചാണ് സഞ്ചരിക്കുന്നത്.”കോൾ ചെയ്ത ശേഷം, കൂപ്പർ തന്റെ കാമുകനായ 22 വയസ്സുള്ള ട്രിസ്റ്റൻ സ്റ്റോണറിനൊപ്പം കാറിൽ കയറി.

ഒരു ഡിസ്പെൻസറിയിൽ പോയി അവിടെ നിന്ന് പോയ ഇരുവരും പിന്നീട് റെനോ, സൂണർ കവലയിലേക്ക് എത്തിയതായി സത്യവാങ്മൂലത്തിൽ പറയുന്നു.കൂപ്പർ ചൂടിൽ ആയിരുന്നെന്നും യാത്രക്കാരുടെ വശത്തെ ജനൽ ചില്ല താഴ്ത്തിയെന്നും രേഖയിൽ പറയുന്നു.

സ്റ്റോണർ ഒരു തോക്ക് എടുത്ത് വാഹനത്തിന് നേരെ വെടിയുതിർത്തതായും വെടിയേറ്റവരിൽ ഒരാൾ കൂപ്പറിന്റെ നെഞ്ചിൽ തറച്ചുവെന്നും പോലീസ് പറയുന്നു.

യുവതിക്ക്  പരിക്കേറ്റതായി കണ്ടയുടനെ അയാൾ അവരെ  ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് മരണം സംഭിവിക്കുകയായിരുന്നു

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button