KeralaLatest NewsNewsObituaryOther Countries

ലണ്ടൻ ∙ യുകെയിൽ മലയാളിക്ക് ഹൃദയാഘാതം മൂലം മരണം

കെന്റിലെ ഡാർട്ട്‌ഫോർഡിൽ താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശി ബാബു ജേക്കബ് (48) വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയ ഭാര്യ ജിൻസി ആണ് മരിച്ച നിലയിൽ കണ്ടത്. പാരാമെഡിക്സ് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പ്രാഥമിക നിഗമനപ്രകാരം ഹൃദയാഘാതമാണ് മരണ കാരണം.സിഡ്കപ്പ് ക്വീൻ മേരീസ് ഹോസ്പിറ്റലിലെ കരാർ ജീവനക്കാരനായിരുന്നു ബാബു. ഒരു വർഷം മുൻപ് ജിൻസി ജോസഫിന് കെന്റിലെ കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് യുകെയിൽ എത്തി.ബാബുവിന്റെ സംസ്കാരം നാട്ടിൽ നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. യുക്മ ചാരിറ്റി ഫൗണ്ടേഷൻ, ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ, യുക്മ സൗത്ത് ഈസ്റ്റ് റീജൻ എന്നിവയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടക്കുന്നു.

Show More

Related Articles

Back to top button