AmericaAssociationsFOKANA

ഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് 1-3: ചരിത്രം കുറിച്ച് കുമരകത്ത് വൻ പങ്കാളിത്തം

ന്യൂയോർക്ക്: ഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് 1, 2, 3 തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള ഗോകുലം ഗ്രാന്റ് ഫൈവ്-സ്റ്റാർ റിസോർട്ടിൽ നടക്കുമ്പോൾ, അവിടത്തെ റൂമുകൾ എല്ലാം സോൾഡ് ഔട്ട് ആയതായി അധികൃതർ അറിയിച്ചു. ആദ്യമായാണ് ഫൊക്കാന ഒരു ഫൈവ്-സ്റ്റാർ റിസോർട്ടിൽ കൺവെൻഷൻ സംഘടിപ്പിക്കുമ്പോഴും ഒരു ആഴ്ചക്കുള്ളിൽ മുഴുവൻ റൂമുകളും ബുക്ക് ചെയ്യപ്പെടുമ്പോഴും, പ്രസിഡന്റ് സജിമോൻ ആന്റണി വ്യക്തമാക്കി.

നാല്പത്തിരണ്ട് വർഷമായി അമേരിക്കൻ-കാനേഡിയൻ മലയാളികളുടെ കൂട്ടായ്മയായ ഫൊക്കാന ഇന്ന് പ്രവർത്തനമികവ് കൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായി മാറിയെന്നും, പഴയ രീതികളിൽ നിന്ന് മാറി പുതുതലമുറയ്ക്കു പ്രിയപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നുവെന്നും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും, ട്രഷർ ജോയി ചാക്കപ്പനും അറിയിച്ചു.

കൺവെൻഷൻ മൂന്ന് ദിവസത്തേക്ക് ഗോകുലം ഗ്രാന്റ് റിസോർട്ട് മുഴുവനായി ബുക്ക് ചെയ്തിട്ടുണ്ട്. ആദ്യ രണ്ട് ദിവസങ്ങൾ റിസോർട്ടിൽ നടക്കുന്ന പരിപാടികളോടെ, മൂന്നാം ദിവസം നാനൂറിൽ അധികം ആളുകൾക്ക് ഇരിക്കാവുന്ന ബോട്ടിൽ വച്ച് സർപ്പറൈസ് ഇവെന്റുകൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.

കേരളത്തിലെ വ്യത്യസ്ത വിനോദങ്ങളാൽ സമ്പന്നമായ ഗോകുലം ഗ്രാന്റ് റിസോർട്ടിൽ വാട്ടർ ലഗൂൺ, സ്വിമ്മിംഗ് പൂൾ, ഇൻഡോർ-ഔട്ട്ഡോർ ഗെയിമുകൾ, ഈവനിംഗ് ക്രൂസ്, ബാമ്പു റാഫ്റ്റിങ്, ഫിഷിങ്, സ്‌പാ തുടങ്ങിയ നിരവധി വിനോദങ്ങൾ ഉണ്ടായിരിക്കും. അതേസമയം, പ്രകൃതിഭംഗി, നാടൻ വിഭവങ്ങൾ, കലാപരിപാടികൾ എന്നിവയുമായി പങ്കെടുത്തവർക്ക് അവിസ്മരണീയമായ അനുഭവം നൽകുക എന്നതാണ് സംഘാടക സമിതിയുടെ ലക്ഷ്യം.കേരള മുഖ്യമന്ത്രി, ഗവർണർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സാമൂഹ്യ പ്രവർത്തകർ, സിനിമാ താരങ്ങൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുമെന്നാണ് കൺവെൻഷൻ കമ്മിറ്റിയുടെ റിപ്പോർട്ട്.കുമരകം ഗോകുലം ഗ്രാന്റ് റിസോർട്ടിലെ എല്ലാ റൂമുകളും നേരത്തെ തന്നെ ബുക്ക് ചെയ്തതായും, ഇപ്പോൾ അടുത്തുള്ള റിസോർട്ടുകളിലും ബുക്കിംഗുകൾ തുടരുന്നുവെന്നും, കൺവെൻഷൻ ചെയർ ജോയി ഇട്ടൻ അറിയിച്ചു. ഇത്രയേറെ അമേരിക്കൻ മലയാളികൾ കേരളാ കൺവെൻഷനിൽ പങ്കെടുക്കുന്നത് ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ്.

ഫൊക്കാനയുടെ കേരളാ കൺവെൻഷനെ വിജയിപ്പിക്കാൻ അഹോരാത്രം പ്രവർത്തിച്ച എല്ലാ സംഘാടകർക്കും പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, എക്സി.വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, കേരളാ കൺവെൻഷൻ ചെയർ ജോയി ഇട്ടൻ എന്നിവർ നന്ദി രേഖപ്പെടുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button