ക്രൂരത വിളയാട്ടം: കൂട്ടക്കൊലകളും ക്രൂരതകളും: പ്രതിരോധം എവിടെ?

കേരളം :കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രിമിനൽ മനോഭാവങ്ങളും ക്രൂരതകളും ആഴത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഓരോ ദുരന്തവും മറ്റൊന്നിന് ആക്കം കൂട്ടുന്ന സാഹചര്യത്തിൽ, നമുക്ക് ഓരോരുത്തരായും ഒരു ചിന്ത ഉയരേണ്ടത് ആവശ്യമാണോ—ഇത് എങ്ങനെയാണ് അവസാനിപ്പിക്കാനാകുക?ലഹരിപദാർത്ഥങ്ങളുടെ അനിയന്ത്രിത ഉപയോഗം സമൂഹത്തിൽ അക്രമ മനോഭാവങ്ങൾക്ക് തുടക്കം കുറിക്കുന്നുവോ? നമ്മുടെ വീടുകളിലും പരിസരങ്ങളിലും ഇതിന് ഇടമുണ്ടോ എന്നത് പരിശോധിക്കേണ്ട ഘടകമാണ്. അതേപോലെ തന്നെ, മനോരോഗങ്ങൾക്ക് വേണ്ടത്ര പരിചരണം ലഭിക്കാതെ പോകുമ്പോൾ, ചിലർ അതിന്റെ ആഘാതം അക്രമത്തിൽ പുറത്തെടുക്കാൻ സാധ്യതയുണ്ട്. ചികിത്സ, ബോധവത്കരണം, പ്രാഥമിക ഘട്ടത്തിൽ തന്നെ മനോരോഗങ്ങളെ തിരിച്ചറിയൽ—ഇതെല്ലാം ഇങ്ങനെ ഒരു കുപ്രവണത തടയാൻ നിർണ്ണായകമാണ്.കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ അക്രമ പ്രവണതകൾ തിരുത്തുന്നതിനുള്ള ശ്രമങ്ങൾ ഉണ്ട്. വീടുകളിൽ മാതാപിതാക്കൾ, സ്കൂളുകളിൽ അധ്യാപകർ, സമൂഹത്തിൽ ഓരോരുത്തരും ഇതിൽ പങ്കാളികളാവണം. അടിമപെടുന്നവരെ നേരത്തെ തിരിച്ചറിഞ്ഞ് അവരെ വീണ്ടെടുക്കാനും ഒരേറേം കാര്യങ്ങൾ ചെയ്യാനാവും.കുറ്റകൃത്യങ്ങൾ വിനോദമായി ആസ്വദിക്കുന്ന ഒരു സാമൂഹിക മനോഭാവം കഠിനമായി ചോദ്യം ചെയ്യപ്പെടണം. സിനിമകളിലും സോഷ്യൽ മീഡിയയിലുമൊക്കെ അക്രമങ്ങളെ ഗ്ലാമറസ് ആക്കുന്ന രീതിയിൽ കാണിക്കുന്നതിൽ ഒരു പരിധിയാകണം. ഈ ‘റീൽ’കളുടെ പിന്നിൽ ‘റിയൽ’ ദുരന്തങ്ങൾ ഉണ്ടെന്നുള്ള ബോധം ഓരോരുത്തരിലും വരേണ്ടത് അത്യാവശ്യമാണ്.അക്രമങ്ങളെ ഉത്സവമാക്കുന്ന മനോഭാവം നാം മാറ്റേണ്ടതുണ്ട്. കുടുംബങ്ങളിലും സ്കൂളുകളിലും, സമൂഹത്തിലും കുട്ടികൾക്ക് നല്ല മൂല്യങ്ങൾ നൽകേണ്ടത് അത്യന്താപേക്ഷിതം. അക്രമം ആസ്വദിക്കാതിരിക്കാൻ, അതിനെ കണ്ട് വിസ്മയിക്കാതിരിക്കാൻ, അതിന് നേരെ ഉറച്ച നിലപാടെടുക്കാൻ നമ്മൾ തയ്യാറാകേണ്ടിയിരിക്കുന്നു.ഇനി ആര്? റിതുവും ചെന്താമരയും അഫാനും പോയതിനു ശേഷം, അടുത്ത ഇര ആര്? ഈ ക്രൂരത വിളയാട്ടം അവസാനിപ്പിക്കാൻ നമ്മൾ ഒന്നിച്ചുനില്ക്കേണ്ട സമയമാണിത്. ഇനി ഞങ്ങൾ എന്ത് ചെയ്യുന്നു?