AmericaKeralaLatest NewsLifeStyleNews
ജിനു പുന്നച്ചേരി കെ.സി.എസ് ഷിക്കാഗോയുടെ പുതിയ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ

ഷിക്കാഗോ: കെ.സി.എസ് ഷിക്കാഗോയുടെ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി ജിനു പുന്നച്ചേരി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. സംഘടനയുടെ വിവിധ ബോർഡുകളിലും കമ്മിറ്റികളിലും പ്രവർത്തിച്ചിട്ടുള്ള ജിനു, ഈ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തിയാണെന്ന് ഭാരവാഹികൾ വിലയിരുത്തി.വൈവിധ്യമാർന്ന പ്രവർത്തന പരിചയമുള്ള ജിനുവിന്റെ നേതൃത്വം കെ.സി.എസ് ഷിക്കാഗോയ്ക്ക് മൂല്യവർദ്ധിതമായേക്കുമെന്നാണ് പ്രതീക്ഷ. പുതിയ ചുമതലയിൽ ജിനു മികച്ച മുന്നേറ്റം കൈവരിക്കട്ടെയെന്ന് കെ.സി.എസ് ജനറൽ സെക്രട്ടറി ഷാജി പള്ളിവീട്ടിലും മറ്റ് ഭാരവാഹികളും ആശംസിച്ചു.