AmericaAssociationsLatest News
ജിനു പുന്നച്ചേരിൽ പുതിയ കെ സി എസ് ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ!

കെ സി എസ് ചിക്കാഗോയുടെ പുതിയ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി ജിനു പുന്നച്ചേരിലിന് ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കെ സി എസിൻ്റെ വിവിധ ബോർഡിലും, കമ്മിറ്റുകളിലും വർക്ക് ചെയ്തിട്ടുള്ള ജിനു എന്തുകൊണ്ടും ഈ സ്ഥാനത്തിന് അനുയോജ്യമായ ഒരു വ്യക്തിയാണ്. വൈവിധ്യമാർന്ന പ്രവർത്തന പരിചയമുള്ള ജിനുവിൻ്റെ സേവനം കെ സി എസ് ചിക്കാഗോയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കും. കെ സി എസ് എക്സിക്യൂട്ടീവ് ജിനുവിനെ അഭിനന്ദിക്കുന്നതിനോടൊപ്പം തൻ്റെ പുതിയ കർമ്മ പദത്തിൽ വളരെയേറെ മുന്നേറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
ഷാജി പള്ളിവീട്ടിൽ
കെ.സി.എസ് ജനറൽ സെക്രട്ടറി