AmericaLatest NewsOther CountriesPolitics

ട്രംപിന്റെ അധിക തീരുവയ്ക്ക് കടുത്ത പ്രതികരണത്തോടെ ട്രൂഡോ

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക ഇറക്കുമതി തീരുവക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കടുത്ത ഭാഷയിൽ പ്രതികരിച്ചു. മെക്‌സിക്കോയും കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് ട്രൂഡോയുടെ മറുപടി.

“അനാവശ്യ തീരുവയ്‌ക്കെതിരെ ശക്തമായ നടപടി”

“അധിക ഇറക്കുമതി തീരുവ ഒഴിവാക്കാൻ കാനഡ ആവശ്യമായ നടപടികൾ സ്വീകരിക്കും. അനാവശ്യമായ ഈ നടപടിയെ ശക്തമായി എതിര്‍ക്കുമെന്നും യുഎസിന് ഇത് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും” ട്രൂഡോ മുന്നറിയിപ്പ് നൽകി.

ഫെന്റനൈൽ ലഹരിമരുന്നിന്റെ അനധികൃത വഹനമാണ് അധിക തീരുവക്ക് കാരണമെന്ന യു.എസ് ആരോപണത്തെയും ട്രൂഡോ പ്രതികരിച്ചു. ഈ പ്രശ്നം കാനഡയും ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Show More

Related Articles

Back to top button