കരുണാർദ്രം13-ാം എഡിഷനും റംസാൻ മതമൈത്രി സന്ദേശ ദിനാചരണവും.

തിരുവനന്തപുരം: പ്രവാസി സമൂഹത്തിന്റെ കേന്ദ്രീയ പ്രസ്ഥാനമായ എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ എല്ലാ വർഷവും നടത്തിവരുന്ന “കരുണാർദ്രം” ജീവകാരുണ്യ സഹായ പദ്ധതിയുടെ 13-ാം എഡിഷനും റംസാൻ മതമൈത്രി സന്ദേശ ദിനാചരണവും മാർച്ച് 3-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടത്തുന്നു. കാനറാ ബാങ്ക്, അനന്തപുരി ആശുപത്രി എന്നിവയുടെ സഹകരണത്തോടെ
നടത്തുന്ന കരുണാർദ്രം പദ്ധതിയിലൂടെ മടങ്ങിയെത്തിയ പ്രവാസി വനിതകൾക്ക് തൊഴിൽ ചെയ്യാനായി തയ്യൽ മെഷ്യനുകൾ, അംഗഹീനരായ വയോജനങ്ങൾക്ക് വീൽചെയറുകൾ, മൂന്നുതവണ ഒരാളിന് സൗജന്യമായി ഡയാലിസ് ചെയ്യാനുള്ള സാമ്പത്തിക സഹായം തുടങ്ങിയ വ 15 പേർക്ക് വീതം ഈ . ഘട്ടം നൽകുന്നു.
കൂടാതെ മികവാർന്ന പഠനം നടത്തുന്ന കുട്ടികൾക്ക് വർഷo തോറും സ്കോളർഷിപ്പ് നൽകുന്നതിന്റെ തുടക്കവും കുറിക്കുന്നു.
സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി
ബന്ധു ഡോ. എസ്. അഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കെ.കെ. രമ എം. എൽ.എ , യു.ഡി.എഫ് കൺവീനർ എം.എം ഹസൻ , എൻ. പീതാംബരക്കുറുപ്പ്, പത്തനാപുരം ഗാന്ധി ഭവൻ സ്ഥാപക ചെയർമാൻ പുനലൂർ
സോമരാജൻ, കാനറ ബാങ്ക് ജനറൽ മാനേജർ പ്രദീപ് എസ്.കെ., അനന്തപുരി ആശുപത്രി ചെയർമാൻ ഡോ.എ. മാർത്താണ്ഡ പിള്ള, ബി.ജെ. പി. സെൻട്രൽ ജില്ലാ പ്രസിഡണ്ട് കരമന ജയൻ, നഗരസഭാ വികസന ചെയർ പേഴ്സൺ ഷാജിത നാസർ, സുരേഷ് കുമാർ ബാംഗ്ലൂർ,ഉവൈസ് അമാനി നദ്‌വി, ട്രിവാൻഡ്രം ക്ലബ് പ്രസിഡന്റ് ശശി ആർ.നായർ , കലാപ്രേമി ബഷീർ ബാബു, ഡോ. ഷൈനി മീരാ ഹരിപ്പാട്, പൂഴനാട് സുധീർ , മൻസൂർ അലി തൃശൂർ സർജിക്കൽസ്, ഡോ.
വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാൻ , സുഹൈൽ ശൈഖ് മദാർ
എന്നിവർ പങ്കെടുക്കും.
