KeralaLatest NewsPolitics
പി. സി. ജോര്‍ജിന് ജാമ്യം; ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്

കോട്ടയം: മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി. സി. ജോർജിന് ജാമ്യം അനുവദിച്ചു. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യത്തിന് അനുമതി നൽകിയത്.
ആരോഗ്യവും പ്രായവും കണക്കിലെടുത്ത് പ്രതിഭാഗം വാദം
കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ ഇന്നലെ പൂര്‍ത്തിയായ ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതിയുടെ ആരോഗ്യനിലയും പ്രായവുമെല്ലാം കണക്കിലെടുക്കണമെന്ന് പ്രതിഭാഗം വാദിച്ചു.
“സമൂഹത്തിന് തെറ്റായ സന്ദേശം” – പ്രോസിക്യൂഷൻ
അതേസമയം, ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കഴിഞ്ഞ തിങ്കളാഴ്ച കോടതി പി. സി. ജോർജിനെ റിമാൻഡ് ചെയ്തിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങളാൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തുടരുകയാണ്.