AmericaCommunityLatest NewsNewsOther Countries

മാര്‍പാപ്പ ഫ്രാന്‍സിസ് വെന്റിലേറ്ററില്‍; ആരോഗ്യനില വീണ്ടും മോശമായി

വത്തിക്കാന്‍ സിറ്റി: ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മാര്‍പാപ്പ ഫ്രാന്‍സിസിന്റെ ആരോഗ്യനില വീണ്ടും മോശമായതിനെ തുടര്‍ന്ന് അദ്ദേഹം മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ പ്രവേശിച്ചതായി വത്തിക്കാന്‍ അറിയിച്ചു.ഛര്‍ദിയെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സമാണ് ആരോഗ്യനില കൂടുതല്‍ മോശമാക്കിയത്. ഫെബ്രുവരി 14-നാണ് റോമിലെ ജമേലി ആശുപത്രിയില്‍ അദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതി കണ്ടെങ്കിലും ഇന്ന് വീണ്ടും ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.വത്തിക്കാന്റെയും മെഡിക്കല്‍ സംഘത്തിന്റെയും നിരന്തരനിരീക്ഷണത്തില്‍ തുടരുന്ന മാര്‍പാപ്പയുടെ നില ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button