AmericaKeralaLatest NewsNewsObituary
C.C. ജോർജ് (74) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ സി.സി. ജോർജ് (74) അന്തരിച്ചു. കുമ്പനാട് ഇരവിപേരൂർ ചക്കിട്ടമുറിയിൽ കുടുംബാംഗമാണ്. ദീർഘകാലം കുവൈറ്റിൽ ജോലി ചെയ്തിരുന്ന അദ്ദേഹം കുവൈത്ത് അഹമ്മദി ഐ.പി.സി സഭയുടെ സ്ഥാപകരിൽ ഒരാളായിരുന്നു. പിന്നീട് വിശ്രമജീവിതത്തിനായി അമേരിക്കയിൽ സ്ഥിരതാമസം ഏർപ്പെടുത്തി. ഹൂസ്റ്റൺ ഐ.പി.സി ഹെബ്രോൺ സഭാംഗമായിരുന്നു.
ഭാര്യ – റെയ്ച്ചൽ. മക്കൾ – ജിബി, ജീന. മരുമക്കൾ – മറീന, ജോൺ.മെമ്മോറിയൽ സർവീസ് മാർച്ച് 2-ന് ഞായറാഴ്ച വൈകിട്ട് 6 മണിക്കും സംസ്കാര ശുശ്രൂഷകൾ മാർച്ച് 3-ന് തിങ്കളാഴ്ച രാവിലെ 9 മണിക്കും ഹൂസ്റ്റൺ ഐ.പി.സി ഹെബ്രോണിൽ വച്ച് നടക്കും.വിലാസം: 4660 സൗത്ത് സാം ഹൂസ്റ്റൺ പാർക്ക് വേ, ടെക്സസ് 77048.കൂടുതൽ വിവരങ്ങൾക്ക്: 832 265 6050.