ഓസ്‌കാറിൽ ഇരട്ടി തിളക്കവുമായി ‘അനോറ, മികച്ച നടി മിക്കി മാഡിസന്‍

ലൊസാഞ്ചല്‍സ്: 97-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇരട്ടി തിളക്കവുമായി ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന നാല് പുരസ്‌കാരങ്ങള്‍ ‘അനോറ’ നേടി. മിക്കി മാഡിസന്‍ ആണ് മികച്ച നടി.
മിക്കി മാഡിസന്‍ എന്ന നടിയുടെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഷോണ്‍ ബേക്കറുടെ അനോറ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. യുഎസിലെ പ്രശസ്ത ഡാന്‍സ് ബാറില്‍ നൃത്തം ചെയ്തും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് അനോറ, വന്യയെ കാണുന്നത്. റഷ്യയിലെ, അതിസമ്പന്നരും, പ്രഭു വര്‍ഗത്തില്‍ പിറന്നവരുമായ മാതാപിതാക്കളുടെ മകനാണ് വന്യ. ആഡംബര മണിമാളികയില്‍ ഒറ്റയ്ക്കാണ് ഈ യുവാവിന്റെ താമസം.
ആരെയും എന്തിനെയും സ്വന്തമാക്കാന്‍ കഴിയുന്നത് പണം കയ്യിലുള്ള വന്യ എന്നാല്‍ അനോറയ്ക്കു മുന്നില്‍ വീണു പോയി. അനോറ തിരിച്ചും. ഒടുവില്‍ വന്യ അനോറയ്ക്കുമുന്നില്‍ തന്റെ ആഗ്രഹം പറഞ്ഞു. ഒരാഴ്ച ഭാര്യയായി തന്റെ കൂടെവേണം! ഇതിനായി വന്യ വലിയൊരു തുകയും അവള്‍ക്ക് നല്‍കുന്നു. തുടര്‍ന്ന് ഡാന്‍സ് ബാറിലെ ജീവിതത്തില്‍ നിന്നും അനോറ ആഡംബര മാളികയിലേക്ക്. പരസ്പരം സ്‌നേഹിച്ച് ഒടുവില്‍ അവര്‍ വിവാഹിതരായി. എന്നാല്‍ വന്യയുടെ കുടുംബം ഇക്കാര്യം അറിയുന്നു. വന്യയുടെ മാതാപിതാക്കളുടെ അടുപ്പക്കാരനായ പുരോഹിതന്‍, രണ്ടു ഗുണ്ടകളെ അമേരിക്കയിലേക്ക് അയയ്ക്കുകയാണ്. വന്യ കൊണ്ടുപോകാന്‍. ഒരു ലൈംഗിക തൊഴിലാളിയെ മകന്‍ വിവാഹം കഴിച്ചത് അവര്‍ക്ക് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. വന്യയെ പിടികൂടാനെത്തുന്നവരില്‍ നിന്നും യുവാവ് എങ്ങോട്ടോ പോകുന്നത്. അയാള്‍ക്കുവേണ്ടിയുള്ള തിരച്ചിലാണ് ബാക്കി കഥ. രണ്ടു മണിക്കൂറിലധികം നീളുന്ന ചിത്രത്തിന്റെ ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ അനോറയായി ജീവിക്കുന്ന മിക്കി മാഡിസന്‍ തന്നെയാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നതും.
2024 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വിജയിച്ച ചിത്രമായിരുന്നു അനോറ. എന്നാല്‍ അനോറ ആസ്വദിക്കാന്‍ ആരാധകര്‍ കുറവായിരുന്നു. എല്ലാവര്‍ക്കും ദഹിക്കുന്ന ഒന്നായിരുന്നില്ല അനോറ. കോമഡി അത്ര നന്നായി വിജയിച്ചിട്ടുമില്ലെന്നും ഈ ചിത്രത്തിന് എന്നിട്ടും എങ്ങനെയാണ് കാന്‍ പുരസ്‌കാരം ലഭിച്ചതെന്നും അന്നേ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ മിക്കി മാഡിസണിന്റെ അഭിനയത്തിന് നൂറില്‍ നൂറായിരുന്നു മാര്‍ക്ക്