AmericaCommunityLatest News

കെ.സി.എസ് ഷിക്കാഗോ ക്നായി തൊമ്മന്റെയുംബിഷപ്പുമാരുടെയും ഓർമ്മ ദിനം ആചരിച്ചു!!

മൺമറഞ്ഞ പിതാമഹൻ ക്നായി തോമയുടെയും, പൂർവ്വ

പിതാക്കന്മാരായ മാർ മാത്യു മാക്കിൽ, മാർ അലക്സാണ്ടർ

ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ

കുര്യാക്കോസ് കുന്നശ്ശേരി എന്നിവരുടെ ഓർമ്മകൾ അയവിറക്കി

കൊണ്ട്, ചിക്കാഗോ കെ.സി.എസ് ഇവരുടെ ഓർമ്മ ദിനം ആചരിച്ചു.

ചടങ്ങുകൾക്ക് കെ.സി.എസ് ജോയിൻ്റ് സെക്രട്ടറി ക്രിസ്

കട്ടപ്പുറം നേതൃത്വം നൽകി. മാർച്ച് രണ്ടിന് നടന്ന ഓർമ്മ ദിനത്തിൽ,

റാം താന്നിച്ചുവട്ടിലിന്റെ പ്രാർത്ഥനാ ഗാനത്തിന് ശേഷം കെ.സി.എസ്

പ്രസിഡൻ്റ് ജോസ് ആനമല അതിഥികൾക്ക് സ്വാഗതമേകി

സംസാരിച്ചു. ക്നാനായ റീജിയൻ വികാരി ജനറൽ റവ. ഫാ. തോമസ്

മുളവനാൽ പൂർവ്വ പിതാമഹന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള

പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

അതിനെ തുടർന്ന് കെ.സി.വൈ.എൽ.എൻ.എ ദേശീയ(National)

പ്രസിഡന്റ് ആൽവിൻ പിണർകയിൽ, ജോഷ്വാ മരങ്ങാട്ടിൽ എന്നിവർ

മാർ മാക്കീൽ പിതാവിനെ കുറിച്ചും, മുൻ കെ.സി.എസ് പ്രസിഡൻ്റ്

തോമസ് പൂതക്കരി മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ പിതാവിനെ

കുറിച്ചും, ലിനു പടിക്കപ്പറമ്പിൽ മാർ തോമസ് തറയിൽ പിതാവിനെ

കുറിച്ചും, ജെയിംസ് കുന്നശ്ശേരിൽ ആർച്ച് ബിഷപ്പ് മാർ

കുര്യാക്കോസ് കുന്നശ്ശേരി പിതാവിനെ കുറിച്ചുമുള്ള ഓർമ്മകൾ

അയവിറക്കി സംസാരിച്ചു.

കെ.സി.എസിൻ്റെ ആദ്യകാല പ്രസിഡണ്ടുമാരിൽ ഒരാളായ ഇലക്കാട്ട്

ജോൺ സാർ, തറയിൽ പിതാവും, കുന്നശ്ശേരി പിതാവുമായിട്ടുള്ള

അനുഭവങ്ങൾ പങ്കുവെച്ചു. അതിനുശേഷം പിതാക്കന്മാരെ കുറിച്ചുള്ള

അനുസ്മരണ പ്രസംഗങ്ങൾ നടത്തിയവർക്ക്, വികാരി ജനറൽ റവ.

ഫാ തോമസ് മുളവനാൽ ഗിഫ്റ്റുകൾ നൽകി ആദരിച്ചു. കെ.സി.എസ്

ജനറൽ സെക്രട്ടറി ഷാജി പള്ളി വീട്ടിൽ അതിഥികൾക്ക് നന്ദി പറഞ്ഞു

കൊണ്ട് യോഗം അവസാനിച്ചു. കെ സി എസ് ഒരുക്കിയ പെത്രത്ത

ഡിന്നർ അതിഥികൾ നന്നായി ആസ്വദിച്ചു.

ഷാജി പള്ളിവീട്ടിൽ

കെ.സി.എസ് ജനറൽ സെക്രട്ടറി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button